ദുബായില്‍ ഡ്രൈവർ ജോലി: ഒരു ലക്ഷം രൂപയോളം ശമ്പളം; ടിക്കറ്റും വിസയും ഫ്രീ: അവസരമൊരുക്കി ആന്ധ്ര സർക്കാർ

ദുബായ് കമ്പനി നേരിട്ട് വിസയും ഫ്ലൈറ്റ് ടിക്കറ്റും സൗജന്യമായി നല്‍കുന്നു

ദുബായില്‍ ഡ്രൈവർ ജോലി: ഒരു ലക്ഷം രൂപയോളം ശമ്പളം; ടിക്കറ്റും വിസയും ഫ്രീ: അവസരമൊരുക്കി ആന്ധ്ര സർക്കാർ
അജ്മല്‍ എം കെ
3 min read|16 Jun 2026, 03:49 pm
dot image

മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം, ഒപ്പം സൗജന്യ വിസയും വിമാന ടിക്കറ്റും. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നാം. വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഏജന്റമാരുടെ കെണിയിൽ നിരവധി ഉദ്യോഗാർത്ഥികൾ വീഴാറുള്ള ഈ കാലത്ത് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാർ തന്നെയാണ് സുവർണ്ണാവസരുമായി മുന്നോട്ട് വന്നിരിക്കുന്നത് . ഗൾഫ് രാജ്യങ്ങളിൽ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി വിദേശത്ത് ജോലി നേടാനുള്ള മികച്ചൊരു അവസരമാണിത്.

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (APSSDC) ആണ് ദുബായിലെ ടാക്സി ഡ്രൈവർ തസ്തികകളിലേക്ക് നേരിട്ട് ജോലി നേടാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കൃത്യമായ ചില യോഗ്യതാ മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 25-നും 45-നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ പത്താം ക്ലാസ് (SSC) പാസായിരിക്കണം എന്നതിനൊപ്പം സാധുതയുള്ള ഇന്ത്യൻ ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസും മുൻപരിചയവും ഉള്ളവരായിരിക്കണം.

അടിസ്ഥാനപരമായ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനുമുള്ള കഴിവ് ഉള്ളവർക്ക് ഇത് മുൻഗണന നൽകും. അന്തിമ തിരഞ്ഞെടുപ്പിന് മുൻപായി ആന്ധ്രാപ്രദേശിൽ വെച്ച് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർ നിർബന്ധമായും പാസാകേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 4,000 എ.ഇ.ഡി (AED) മുതൽ 5,000 എ.ഇ.ഡി വരെ ശമ്പളം ലഭിക്കും, ഇത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 90,000 രൂപ മുതൽ 1.12 ലക്ഷം രൂപ വരെ വരും.

ദുബായ് കമ്പനി നേരിട്ട് വിസയും ഫ്ലൈറ്റ് ടിക്കറ്റും സൗജന്യമായി നൽകുന്നതിനാൽ ഏജന്റുകൾക്ക് പണം നൽകി വഞ്ചിതരാകേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. ദുബായിൽ എത്തിയ ശേഷം ഉദ്യോഗാർത്ഥികൾ യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കേണ്ടതുണ്ട്. ഈ ലൈസൻസ് ലഭിക്കുന്നത് വരെയുള്ള കാലയളവിൽ താമസസൗകര്യം തികച്ചും സൌജന്യമായിരിക്കും കൂടാതെ ജീവിതച്ചെലവുകൾക്കായി പ്രതിമാസം 500 എ.ഇ.ഡി (ഏകദേശം 11,000 രൂപ) അലവൻസായും കമ്പനി നൽകും. കരാറിൽ പറയുന്ന ശമ്പളം കൃത്യമായി ലഭിക്കുമെന്നതും സുരക്ഷിതത്വവുമാണ് സർക്കാർ വഴിയുള്ള ഈ റിക്രൂട്ട്മെന്റിന്റെ പ്രധാന മെച്ചം.

താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് APSSDC-യുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 28 ആണ്, തുടർന്ന് ജൂൺ 29-ന് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി APSSDC ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും സുതാര്യമായ സർക്കാർ ചാനലുകൾ വഴിയാണ് നടക്കുന്നത് എന്നതിനാൽ, ഇടനിലക്കാർ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

മലയാളികള്‍ വിഷമിക്കേണ്ട

യഥാർത്ഥത്തില്‍ കേരള മാതൃകയിലാണ് ആന്ധ്രസർക്കാർ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന് തുടക്കം കുറിച്ചത്. ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങളില്ലാതെ മലയാളികൾക്ക് സുരക്ഷിതമായി വിദേശത്ത് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ കേരളം ഒഡെപെക് (ODEPC - Overseas Development and Employment Promotion Consultants) എന്ന പൊതുമേഖ സ്ഥാപനം രൂപീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഡെപെക് വഴി നിരവധി രാജ്യങ്ങളിലേക്ക് വിദേശ റിക്രൂട്ട്മെന്റ് നടക്കാറുണ്ട്.

Content Highlights: The Andhra Pradesh government has announced an overseas recruitment drive for driver jobs in Dubai. Selected candidates can earn a monthly salary of around ₹1 lakh and will receive benefits including a free visa and air ticket, providing a promising employment opportunity for eligible job seekers looking to work in the UAE.

dot image
To advertise here,contact us
dot image