സെൽഫ് ട്രോളുമായി മമിത ബൈജു, ചിരിപ്പിച്ച് ജി വി പ്രകാശ്; സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ് ആദ്യ സോങ് പ്രൊമോ നാളെ

മമിത ബൈജുവിന്റെ നൃത്തം ആയിരിക്കും പുറത്തു വരാൻ പോകുന്ന ആദ്യ ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന

സെൽഫ് ട്രോളുമായി മമിത ബൈജു, ചിരിപ്പിച്ച് ജി വി പ്രകാശ്; സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ് ആദ്യ സോങ് പ്രൊമോ നാളെ
dot image

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിന്റെ നൃത്തം ആയിരിക്കും പുറത്തു വരാൻ പോകുന്ന ആദ്യ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ്, ഗാനത്തിന്റെ പ്രോമോ റിലീസ് പ്രഖ്യാപന വീഡിയോ തരുന്നത്. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും, മമിതയും ചേർന്നുള്ള ഒരു രസകരമായ വീഡിയോ വഴിയാണ് ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന് റിലീസ് ചെയ്യുമെന്നുള്ള വിവരം പ്രഖ്യാപിച്ചത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. സൂര്യ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി,

ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി.

Content Highlights: A fun promotional video featuring Mamitha Baiju and G. V. Prakash Kumar has generated buzz online. Mamitha's self-troll and GV Prakash's comic timing have entertained fans ahead of the release of the first song promo from Viswanath and Sons, starring Suriya. The promo is scheduled to be unveiled tomorrow.

dot image
To advertise here,contact us
dot image