സാങ്കേതികവിദ്യ മാറി, സ്വർണവായ്പയിലും കുതിപ്പ്: പുതിയ കാലത്ത് സ്വർണം പണയം വെക്കുന്നവരുടെ എണ്ണത്തില്‍ വർധനവ്

ടെക്‌നോളജിയും കോ ലെൻഡിങ് സമ്പ്രദായവുമാണ് സ്വർണ വായ്പകൾ കൂടുതൽ ജനകീയമാക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്

സാങ്കേതികവിദ്യ മാറി, സ്വർണവായ്പയിലും കുതിപ്പ്:  പുതിയ കാലത്ത് സ്വർണം പണയം വെക്കുന്നവരുടെ എണ്ണത്തില്‍ വർധനവ്
dot image

സ്വർണം ഇന്നത്തെകാലത്ത് വെറും ഒരു ആഭരണം മാത്രമല്ല. ഒരു നിക്ഷേപമാർഗം കൂടിയാണ്. അത്യാവശ്യമായി ഒരു കാര്യം ഉണ്ടായാൽ, അടിയന്തിരാവശ്യങ്ങൾ ഉണ്ടായാൽ സ്വർണത്തെ ആശ്രയിക്കുന്നവർ ഇന്നത്തെകാലത്ത് ഒരുപാട് പേരുണ്ട്. സ്വർണം വായ്പയായി വെക്കുന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്വർണം വിൽക്കാതെ തന്നെ അത് ഈടുവെച്ച് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ നിരവധി കുടുംബങ്ങളെ സഹായിക്കുന്ന മാർഗം കൂടിയാണത്. പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന ആളുകൾക്ക് സ്വർണ വായ്പ ഒരു പ്രധാന സാമ്പത്തിക ഉപാധി കൂടിയാണ്.ഇന്നത്തെ കാലത്ത് ടെക്‌നോളജിയും കോ ലെൻഡിങ് സമ്പ്രദായവുമാണ് സ്വർണ വായ്പകൾ കൂടുതൽ ജനകീയമാക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

സ്വർണവായ്പകളുടെ വളർച്ച വായ്പ എടുക്കുന്നവരുടെ സമീപനത്തെയും വ്യക്തമാക്കുന്നുണ്ടത്രേ. പണ്ടുകാലത്ത് പ്രാദേശിക പണമിടപാടുകാരിൽ നിന്നായിരുന്നു പണം സ്വീകരിച്ചത് എങ്കിൽ ഇപ്പോളതിന് ഒരു ഔപചാരികത കൈവരികയാണ്. സാങ്കേതികവിദ്യയിലെ മാറ്റം ആളുകളെ സ്വർണവായ്പയിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഡിജിറ്റൽ ഓൺബോർഡിങ്, കേന്ദ്രീകൃത നടപടിക്രമങ്ങൾ, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള വായ്പാ വിലയിരുത്തൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കസ്റ്റമർ കെയർ എന്നിവ സ്വർണ വായ്പയെ കൂടുതൽ ജനകീയമാക്കുകയാണ്.

വായ്പാദാതാക്കൾക്ക് വേഗത്തിൽ വായ്പകൾ നൽകാനും മറ്റും ഇത് സഹായിക്കുന്നുണ്ട്. വായ്പയുടെ വ്യവസ്ഥകൾ എന്തെല്ലാം, തിരിച്ചടവ് എങ്ങനെ, സേവനങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ എല്ലാം ഉപഭോക്താക്കൾക്ക് ഇന്ന് എളുപ്പത്തിൽ ലഭിക്കും. വായ്പ എടുക്കുന്നതിന് മുൻപായി നല്ല തീരുമാനങ്ങൾ എടുക്കാൻ ഇത് ഉപഭോക്താവിനെ സഹായിക്കും.

കോ ലെൻഡിങ് സംവിധാനത്തിനും ഈ മേഖലയിൽ നിർണായക പങ്ക് വഹിക്കാനുണ്ട്. സ്ഥാപനങ്ങളുടെ വിപണി സാന്നിധ്യം, മേഖലയിലെ വൈദഗ്ധ്യം, ഉപഭോക്താക്കളെക്കുറിച്ചുള്ള അറിവ്, മൂലധനശേഷി എന്നിവ ഒരുമിച്ച് പ്രയോജനപ്പെടുത്താൻ കോ-ലെൻഡിങ് മാതൃകയിലൂടെ സാധിക്കും. വായ്പയുടെ വ്യവസ്ഥകൾ, തിരിച്ചടവ് ക്രമം, വായ്പാ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും. കൃത്യമായ നടപടിക്രമങ്ങളും ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങളും ഉറപ്പാക്കിയുള്ള കോ-ലെൻഡിങ് മാതൃകകൾക്ക് വായ്പാ സംവിധാനത്തിന്റെ അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാൻ സാധിക്കും.

സാമ്പത്തികമായി എല്ലാവരെയും ശാക്തീകരിക്കുക, സാമ്പത്തിക ശ്രേണിയിൽ എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാണ് സ്വർണവായ്പകളുടെ ലക്ഷ്യം. ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണം, കൃത്യമായ ആശയവിനിമയം, സ്വർണത്തിന്റെ മൂല്യം, വായ്പയുടെ ബാധ്യതകളെക്കുറിച്ചുള്ള ധാരണ എന്നിവയും വായ്പയിൽ പ്രധാനമാണ്.

Content Highlights: Gold loans have evolved into an important segment of India’s financial sector, offering people access to credit against their gold assets. They are widely used for personal needs, medical expenses, education, emergencies and working capital for small businesses. The relatively quick processing and collateral-based nature of gold loans make them a useful source of short-term finance for many households and entrepreneurs.

dot image
To advertise here,contact us
dot image