നേട്ടത്തിലാരംഭിച്ച് വിപണി; 500 പോയിന്റിലേറെ ഉയര്‍ന്ന് സെന്‍സെക്‌സ്, 24,300 കടന്ന് നിഫ്റ്റി

ഐടി ഓഹരികളിലെ ശക്തമായ മുന്നേറ്റവും ഏഷ്യന്‍ വിപണികളിലെ നേട്ടവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി.

നേട്ടത്തിലാരംഭിച്ച് വിപണി; 500 പോയിന്റിലേറെ ഉയര്‍ന്ന് സെന്‍സെക്‌സ്, 24,300 കടന്ന് നിഫ്റ്റി
dot image

ഓഹരി വിപണിയില്‍ ഇന്ന് മികച്ച തുടക്കമാണ് രേഖപ്പെടുത്തിയത്. ഐടി ഓഹരികളിലെ ശക്തമായ മുന്നേറ്റവും ഏഷ്യന്‍ വിപണികളിലെ നേട്ടവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി.

ആദ്യഘട്ട വ്യാപാരത്തില്‍, നിഫ്റ്റി 50 124.40 പോയിന്റ് (0.51%) ഉയര്‍ന്ന് 24,300.10ലും, സെന്‍സെക്‌സ് 374.26 പോയിന്റ് (0.48%) നേട്ടത്തോടെ 77,876.38ലുമാണ് വ്യാപാരം നടത്തിയത്.

വിശാല വിപണിയിലും നേട്ടം തുടര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ് 0.21 ശതമാനവും, നിഫ്റ്റി സ്‌മോള്‍ക്യാപ് 0.47 ശതമാനവും ഉയര്‍ന്നു. മേഖലാ സൂചികകളില്‍ നിഫ്റ്റി മെറ്റലും നിഫ്റ്റി ഐടിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍, നിഫ്റ്റി ബാങ്കും നിഫ്റ്റി പി.എസ്.യു ബാങ്കും പിന്നിലായി.

ഐസി ഇലക്ട്രിക്കല്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഇന്ന് സബ്സ്‌ക്രിപ്ഷനായി തുറക്കും. ബുക്ക്-ബില്‍റ്റ് രീതിയിലുള്ള ഈ ഐപിഒയുടെ മൊത്തം വലുപ്പം 47.91 കോടി രൂപയാണ്. അതേസമയം, നാക്ക് പാക്കേജിംഗിന്റെ (Knack Packaging) ഐപിഒ ഇന്ന് സബ്സ്‌ക്രിപ്ഷന്റെ അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. പ്രാഥമിക ഓഹരി വിപണിയിലൂടെ കമ്പനി 439.5 കോടി രൂപയുടെ സമാഹരണമാാണ് ലക്ഷ്യമിടുന്നത്.

Content Highlights: Indian stock markets opened higher with Sensex and Nifty gaining over 0.5%, driven by strong IT sector performance and positive cues from Asian markets, boosting overall investor sentiment

dot image
To advertise here,contact us
dot image