നിങ്ങള്‍ പരീക്ഷിച്ചോ ഗൂഗിളിന്റെ നാനോ ബനാന 2 ലൈറ്റ്; സെക്കന്‍ഡുകള്‍ മതി ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍

അപ്‌ഡേറ്റഡ് വേര്‍ഷനുമായി ഗൂഗിളിന്റെ നാനോ ബനാന. കൂടുതല്‍ വേഗത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിധത്തില്‍ ഏത് രീതിയിലും ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നാനോ ബനാന 2 വില്‍ എന്തൊക്കെ സവിശേഷിതകള്‍ ഉണ്ടെന്ന് അറിയേണ്ടേ...

നിങ്ങള്‍ പരീക്ഷിച്ചോ ഗൂഗിളിന്റെ നാനോ ബനാന 2 ലൈറ്റ്; സെക്കന്‍ഡുകള്‍ മതി ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍
dot image

കുറച്ച് നാള്‍ മുന്‍പ് ഗൂഗിളിന്റെ നാനോ ബനാന നമുക്ക് പല തരത്തിലുള്ള വെറൈറ്റി ചിത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത് ഓര്‍മയുണ്ടോ? . സാരിയുടുത്ത ഫോട്ടോയും ഇഷ്ടമുള്ള മറ്റ് ഇമേജുകളും ഒക്കെ പ്രോംപ്റ്റ് കൊടുത്താല്‍ ലഭിച്ചിരുന്നു അല്ലേ?. ഇന്നിതാ ആ നാനോ ബനാനയുടെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ എത്തിയിട്ടുണ്ട്. 'നാനോ ബനാന 2 ലൈറ്റ്'( Nano Banana 2 Lite ) ഇപ്പോള്‍ AI ഇമേജ് ജനറേഷന്‍ ലോകത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വേഗത, കുറഞ്ഞ ചെലവ്, മികച്ച output quality. ഇവയൊക്കെയാണ് നാനോ ബനാന 2 ലൈറ്റിനെ വ്യത്യസ്തമാക്കുന്നത്.

Google's Nano Banana 2 Lite

ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കിയാല്‍ വെറും 4 സെക്കന്റുകള്‍ക്കുള്ളില്‍ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മോഡലിന് കഴിയും.വലിയ രീതിയിലുള്ള ക്രീയേറ്റീവ് പ്രോജക്ടുകള്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേഷന്‍, മാര്‍ക്കറ്റിംഗ് വിഷ്വല്‍സ്, പ്രോഡക്ട് മോക്കപ്‌സ്, കണ്‍സപ്റ്റ് ആര്‍ട്ട് എന്നിവയ്‌ക്കെല്ലാം ഇത് വളരെ സഹായകരമാണ്.

Google's Nano Banana 2 Lite

നാനോ ബനാന 2 ലൈറ്റിന്റെ പ്രധാന സവിശേഷതകള്‍

  1. മറ്റ് AI മോഡല്‍സിനെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഇമേജ് നിര്‍മ്മിച്ചെടുക്കാം. ഏകദേശം 4 സെക്കന്‍ഡിനുള്ളില്‍ ഔട്ട്പുട്ട് ലഭിക്കുമെന്നതും പ്രത്യേകതയാണ്.
  2. ചെലവ് കുറഞ്ഞ രീതിയിലില്‍ വലിയ ഉളളടക്കങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കൂടുതല്‍ ഇമേജുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും.
  3. കൊടുക്കുന്ന പ്രോംപ്റ്റുകള്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കി ഒര്‍ജിനലിനെ വെല്ലുന്നതോ ആര്‍ട്ടിസ്റ്റിസ്റ്റിക് ആയതോ ആയ ഔട്ട് പുട്ട് നല്‍കാന്‍ ഇത് കഴിവുണ്ട്.
  4. ഒരു ക്യാരക്ടര്‍ അല്ലെങ്കില്‍ ഒബ്ജക്ട് പല ഇമേജിലും ഒരേപോലെ മെയിന്റെയിന്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇത് സ്‌റ്റോറി ടെല്ലിംഗ്, ബ്രാന്‍ഡിംഗ് പോലുള്ള മേഖലകളില്‍ ഉപകാരപ്രദമാണ്.
  5. Easy IntegrationGoogle AI Studio, Gemini API എന്നിവയിലും നാനോബനാന 2 ലഭ്യമാണ്.
Google's Nano Banana 2 Lite

എന്തുകൊണ്ട് ഇത് ശ്രദ്ധേയമാണ്

AI കണ്ടന്റ് ക്രീയേഷന്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, Nano Banana 2 Lite പോലുള്ള ടൂളുകള്‍ ക്രീയേറ്റേഴിസിന്റെ സമയം ലാഭിക്കുകയും പ്രൊഡക്ഷന്‍ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. യൂട്യൂബര്‍മാര്‍, ഡിസൈനര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍, മീം ക്രീയേറ്റ് ചെയ്യന്നവര്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് ഉപയോഗപ്രദമാകുന്ന ഒരു ടൂള്‍ ആണ്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത speed ആണ്. ഒരു ഐഡിയ മനസ്സില്‍ വരുന്ന നിമിഷം തന്നെ അതിനെ visual ആക്കാന്‍ കഴിയുന്നു. ഒരു സിംപിള്‍ പ്രോംപ്റ്റ് കൊടുത്താല്‍ നാനോ ബനാന 2 ലൈറ്റ് അതിനെ മനോഹരമായ ചിത്രമാക്കി മാറ്റും.

Content Highlights :An updated version of Nano Banana has arrived. 'Nano Banana 2 Lite' is currently a major topic of discussion in the world of AI image generation.

dot image
To advertise here,contact us
dot image