ദുബായ്-കൊച്ചി വിമാനം റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

28 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു

ദുബായ്-കൊച്ചി വിമാനം റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം
dot image

ദുബായ്: ദുബായ്-കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. യാത്രക്കാരെ ദുബായ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ വൈകുന്നേരം 3.55ന് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്‌പൈസസ് ജെറ്റ് SG 5113 വിമാനമാണ് തിരിച്ചിറക്കിയത്. 128 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

വൈകുന്നേരം പുറപ്പെടേണ്ട വിമാനം രാത്രി 11.45നാണ് ഷെഡ്യൂള്‍ ചെയ്തത്. തുടര്‍ന്ന് വിമാനത്തില്‍ കയറിയ യാത്രക്കാരെ

നാലുമണിക്കൂറിലേറെ എസിയില്ലാതെ വിമാനത്തിലിരുത്തിയെന്ന പരാതി ഉയർന്നു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് റദ്ദാക്കാൻ തീരുമാനിച്ചത്. റദ്ദ് ചെയ്ത സര്‍വ്വീസിന് പകരം സംവിധാനം ഒരുക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. പകരം റീഫണ്ട് നല്‍കാമെന്നാണ് അറിയിച്ചത്.

Content Highlights: A Dubai–Kochi flight was cancelled due to a technical malfunction

dot image
To advertise here,contact us
dot image