

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ഗൗതം അദാനി. മുകേഷ് അംബാനിയെയും സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സോണിനെയും കടത്തിവെട്ടിയാണ് അദാനി ഒന്നാമതെത്തിയത്. അദാനി സ്റ്റോക്സിനുണ്ടായ വളർച്ചയാണ് അദാനിയെ ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്.
വിപണിയിൽ ഓഹരികൾ കുതിച്ചതോടെ അദാനിയുടെ അസ്തിമൂല്യം 89.2ബില്യൺ ആയി ഉയർന്നു. തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിയുടെ ആസ്തി 88 ബില്യൺ ആണ്. പിന്നിലുള്ള സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സോണിന്റെ ആസ്തി 87 ബില്യൺ ആണ്.
അദാനി ഗ്രീൻ എനർജി, അദാനി എനർജി ഓഹരികളുടെ മൂല്യത്തിലുണ്ടായ വർധനവ് മൂലമാണ് ഗൗതം അദാനിക്ക് ഏഷ്യയിലെ പണക്കാരിൽ ഒന്നാമൻ എന്ന സ്ഥാനം തിരിച്ചുലഭിച്ചത്. അദാനി ഗ്രീൻ എനർജി ഓഹരികളുടെ മൂല്യം 7 ശതമാനമാണ് വർധിച്ചത്. അദാനി എനർജിയുടെ മൂല്യം 4 ശതമാനവും വർധിച്ചിരുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഓഹരികളുടെ മൂല്യവും വർധിച്ചു.
കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് കേസുകൾ യുഎസ് നീതിന്യായ വകുപ്പ് തള്ളിയിരുന്നു. ഇതിന് പിന്നാലെ ഗൗതം അദാനിയുടെ സമ്പത്തിൽ ഏകദേശം 10 ബില്യൺ ഡോളർ വർധനവാണ് ഉണ്ടായത്. സൗരോർജ വിതരണ കരാറുകൾക്കായി കൈക്കൂലി നൽകിയെന്ന കേസായിരുന്നു അത്.ഇതിന് മുൻപ് യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തലിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് നഷ്ടം സംഭവിച്ചിരുന്നു.
Content Highlights: Gautam Adani has reclaimed the title of Asia’s richest person after a brief gap. The Adani Group chairman moved ahead of Mukesh Ambani and SoftBank CEO Masayoshi Son in the latest wealth rankings. The development reflects the strong performance of Adani Group companies and a rise in the billionaire’s overall net worth, placing him once again at the top of Asia’s rich list.