സംഘർഷ സാഹചര്യങ്ങൾക്ക് അയവ്; കുവൈറ്റിൽ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക്

കുവൈറ്റിൽ ഇറാന്റെ സൈനിക നീക്കങ്ങൾ ശക്തമാകുകയും രാജ്യത്തിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുവൈറ്റ് വ്യോമാതിർത്തി അടച്ചിട്ടത്

സംഘർഷ സാഹചര്യങ്ങൾക്ക് അയവ്; കുവൈറ്റിൽ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക്
dot image

ദിവസങ്ങൾക്ക് മുമ്പ് കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കാരണം താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമാതിർത്തി ഇന്ന് പുലർച്ചെയോടെ വീണ്ടും തുറന്നു. സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നതോടെയാണ് വ്യോമാതിർത്തികൾ വീണ്ടും തുറന്നത്. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾ സാധാരണ നിലയിലായി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുകയും സാഹചര്യങ്ങൾ ശാന്തമാണെന്നും നിലവിൽ മറ്റ് അടിയന്തര ഭീഷണികൾ ഇല്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് പ്രാദേശിക സമയം പുലർച്ചെ 6:15-ഓടെ വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചത്.

കുവൈറ്റിൽ ഇറാന്റെ സൈനിക നീക്കങ്ങൾ ശക്തമാകുകയും രാജ്യത്തിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുവൈറ്റ് വ്യോമാതിർത്തി അടച്ചിട്ടത്. താൽക്കാലികമായി സർവീസുകൾ നിർത്തിവെക്കേണ്ടി വന്നതോടെ കുവൈറ്റ് എയർവേയ്‌സും ജസീറ എയർവേയ്‌സും സർവീസ് നടത്തിയ 11 വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു.

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെടുകയും ചെയ്തു.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് വിമാനത്താവളം സന്ദർശിച്ചിരുന്നു. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ തയ്യാറാക്കിയ വിലയിരുത്തലുകളും പ്രദേശം സുരക്ഷിതമാക്കാനും വ്യോമയാന സർവീസുകൾ സാധാരണ നിലയിലാക്കാനുമുള്ള നിലവിലെ ശ്രമങ്ങളും പ്രധാനമന്ത്രി അവലോകനവും ചെയ്തു.

Content Highlights: Airport operations across Kuwait have resumed normal functioning following an improvement in the regional security situation. Authorities stated that flights and passenger services are operating as scheduled, providing relief to travelers and the aviation sector.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us