ആര്‍സിബിക്ക് അഭിനന്ദനങ്ങളുമായി മുന്‍ ടീം ഉടമ വിജയ് മല്യ; ആഹ്ലാദം പങ്കുവെച്ചത് സാമൂഹിക മാധ്യമത്തില്‍

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ആര്‍സിബി രണ്ടാം ഐപിഎല്‍ കിരീടം നേടിയത്

ആര്‍സിബിക്ക് അഭിനന്ദനങ്ങളുമായി മുന്‍ ടീം ഉടമ വിജയ് മല്യ; ആഹ്ലാദം പങ്കുവെച്ചത് സാമൂഹിക മാധ്യമത്തില്‍
dot image

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം നേടിയാണ് ആര്‍സിബി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 18 വര്‍ഷത്തോളം കിരീടമില്ലാതിരുന്ന ടീം വലിയ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. തുടര്‍ച്ചയായ രണ്ടാം കിരീടത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും ആര്‍സിബിക്ക് സാധിച്ചു. ഇതോടെ വലിയ അഭിനന്ദന പ്രവാഹമാണ് ആര്‍സിബിക്ക് ലഭിക്കുന്നത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയും വിജയം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ടീം ഉടമ വിജയ് മല്യ.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്. വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ആര്‍സിബി, ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ശേഷം തുടര്‍ച്ചയായി ഐപിഎല്‍ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആര്‍സിബി മാറി. 'ആര്‍സിബി, ആര്‍സിബി… അഭിനന്ദനങ്ങള്‍. തുടര്‍ച്ചയായി രണ്ടാംതവണയും ഐപിഎല്‍ ചാമ്പ്യന്‍മാരായി. നമ്മുടെ സിംഹക്കുട്ടികള്‍ ഉച്ചത്തില്‍ അലറി, ഞങ്ങള്‍ക്ക് വളരെ അഭിമാനം ഉണ്ട്. വളരെ നന്നായിട്ടുണ്ട് സുന്ദരന്മാരെ എന്നാണ് വിജയ് മല്യ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

2008-ല്‍ ഐ.പി.എല്ലിന്റെ തുടക്കകാലത്ത് മല്യ കെട്ടിപ്പടുത്ത ഫ്രഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ന് ക്രിക്കറ്റിലെ തന്നെ ഏറ്റവും മൂല്യമുള്ള ക്ലബ്ബാണിത്. വായ്പ തട്ടിപ്പില്‍ വിജയ് മല്യ രാജ്യം വിട്ടതോടെയാണ് 2016ല്‍ ബിസിസിഐ ആര്‍സിബി ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മല്യയെ നീക്കിയത്.

content highlights: Former team owner Vijay Mallya congratulates RCB; shares his joy on social media

dot image
To advertise here,contact us
dot image