പൊതു​ഗതാ​ഗതം വേ​ഗത്തിലാക്കുക ലക്ഷ്യം; ആദ്യ സ്മാര്‍ട്ട് ബസ് സ്റ്റേഷന്‍ തുറന്ന് ദുബായ് ആർടിഎ

പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ബസ് സ്‌റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്

പൊതു​ഗതാ​ഗതം വേ​ഗത്തിലാക്കുക ലക്ഷ്യം; ആദ്യ സ്മാര്‍ട്ട് ബസ് സ്റ്റേഷന്‍ തുറന്ന് ദുബായ് ആർടിഎ
dot image

പൊതുഗതാഗതം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി ആദ്യ സ്മാര്‍ട്ട് ബസ് സ്റ്റേഷന്‍ തുറന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മാള്‍ ഓഫ് എമിറേറ്റ്‌സിലാണ് 24 മണിക്കൂറും സേവനം നല്‍കുന്ന അതിനൂതനമായ ഡിജിറ്റല്‍ സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് ബസ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ബസ് സ്‌റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. മാള്‍ ഓഫ് ദി എമിറേറ്റ്സിലാണ് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സ്മാര്‍ട്ട് ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവനങ്ങളും ആധുനിക സൗകര്യങ്ങളുമാണ് സ്റ്റേഷന്റെ പ്രത്യേകത. അല്‍ ബര്‍ഷ, ജുമൈറ വില്ലേജ് സര്‍ക്കിള്‍, ദുബായ് സ്റ്റുഡിയോ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങി പ്രധാനപ്പെട്ട 11 റൂട്ടുകളിലേക്കുള്ള ബസുകള്‍ ഇവിടെ നിന്ന് ലഭിക്കും.

മാള്‍ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ഇത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മെട്രോ, ബസ് യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും. യാത്രക്കാര്‍ക്ക് സഹായത്തിനായി വെര്‍ച്വല്‍ അസിസ്റ്റന്റും ലഭ്യമാക്കുന്നു. ബസുകളുടെയും മെട്രോയുടെയും തത്സമയ വിവരങ്ങള്‍, ടാക്‌സി ലഭ്യത, ടിക്കറ്റ് മെഷീനുകള്‍ എന്നിവയും സ്റ്റേഷനിലുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വഴി തിരക്ക് നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്താനുമുള്ള സംവിധാനവും ഏര്‍പ്പെടിുത്തിയിട്ടുണ്ട്. സൗരോര്‍ജം ഉപയോഗിച്ചാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റ് വാങ്ങാനും നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാനുമുള്ള മെഷീനുകളും സ്‌റ്റേഷനില്‍ സജ്ജമാണ്. ഇതിന് പുറമെ വിവിധ പാനീയങ്ങളും ലോയല്‍ട്ടി റിവാര്‍ഡുകളും ലഭിക്കുന്ന സ്മാര്‍ട്ട് വെന്റിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: The Dubai Roads and Transport Authority (RTA) has inaugurated its first smart bus station as part of efforts to accelerate public transportation and improve commuter services using modern technology.

dot image
To advertise here,contact us
dot image