വീട് പണി തുടങ്ങും മുമ്പ് ഈ പിഴവുകൾ ഒഴിവാക്കണം; സ്വപ്നഭവനം ബാധ്യതയാകാതിരിക്കാൻ ചെയ്യേണ്ടത്

ഭൂമിയുടെ രേഖകൾ, പെർമിറ്റുകൾ, നിയമാനുമതികൾ എന്നിവ പരിശോധിക്കാതെ പണം മുടക്കുന്നതും വലിയ അപകടമാണ്

വീട് പണി തുടങ്ങും മുമ്പ് ഈ പിഴവുകൾ ഒഴിവാക്കണം; സ്വപ്നഭവനം ബാധ്യതയാകാതിരിക്കാൻ ചെയ്യേണ്ടത്
dot image

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാൽ ശരിയായ സാമ്പത്തിക പ്ലാനിങ് ഇല്ലാതെ നിർമാണം ആരംഭിച്ചാൽ ആ സ്വപ്നം പിന്നീട് വലിയ ബാധ്യതയായി മാറാൻ സാധ്യതയുണ്ട്. വീട് പണിയാൻ തുടങ്ങുന്നതിന് മുമ്പ് വരുമാനം, സേവിങ്സ്, ലോൺ തിരിച്ചടവ് എന്നിവ കൃത്യമായി വിലയിരുത്തേണ്ടത് നിർണായകമാണ്.

വീട് നിർമാണത്തിൽ പലരും ചെയ്യുന്ന പ്രധാന തെറ്റാണ് ബജറ്റ് തയ്യാറാക്കാതെ പണി തുടങ്ങുന്നത്. പ്ലാൻ, പെർമിറ്റ്, മെറ്റീരിയൽ ചെലവ്, തൊഴിലാളി കൂലി, ഇലക്ട്രിക്കൽ, പ്ലംബിങ്, ഇന്റീരിയർ തുടങ്ങി അവസാന ഘട്ടം വരെ വരുന്ന മുഴുവൻ ചെലവും മുൻകൂട്ടി കണക്കാക്കണം. ഇല്ലെങ്കിൽ പണി പാതിയിൽ നിൽക്കാനും കടബാധ്യത വർധിക്കാനും സാധ്യത കൂടുതലാണ്.

EMI തിരഞ്ഞെടുക്കുമ്പോഴും ജാഗ്രത വേണം. മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ഹോം ലോൺ EMI ആയി മാറിയാൽ ദൈനംദിന ചെലവുകളും കുടുംബ ബജറ്റും താളം തെറ്റാം. സാമ്പത്തിക വിദഗ്ധർ പറയുന്നത്, വരുമാനത്തിന്റെ 35 മുതൽ 40 ശതമാനം വരെയാണ് സുരക്ഷിത EMI പരിധിയെന്നാണ്.

എമർജൻസി ഫണ്ട് തൊടരുത്

പലരും സേവിങ്സ് മുഴുവൻ വീട് പണിക്കായി ചെലവഴിക്കുന്നതും വലിയ പിഴവാണ്. ജോലി നഷ്ടം, ചികിത്സാ ചെലവ്, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടാൻ എമർജൻസി ഫണ്ട് വേർതിരിച്ച് സൂക്ഷിക്കണം. ഇല്ലെങ്കിൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാം.
നിർമാണത്തിനിടെ തുടർച്ചയായി ഡിസൈൻ മാറ്റങ്ങൾ വരുത്തുന്നതും ചെലവ് കുത്തനെ ഉയരാൻ കാരണമാകും. ചെറിയ മാറ്റങ്ങൾ പോലും മെറ്റീരിയൽ ചെലവും ജോലിസമയവും വർധിപ്പിക്കും. അതിനാൽ നിർമാണം തുടങ്ങുന്നതിന് മുമ്പ് വ്യക്തമായ പ്ലാൻ തയ്യാറാക്കുന്നത് തന്നെയാണ് നല്ലതാണ്.

ഇന്റീരിയറിൽ ആഡംബരം വേണ്ട

വീട് പണിയെക്കാൾ കൂടുതൽ കാശ് ഇന്റീരിയറിനും അലങ്കാരങ്ങൾക്കും ഒക്കെയായി ചെലവാക്കുന്ന കാലമാണിത്. ഇതിനു വേണ്ടി അമിതമായി പണം ചെലവഴിക്കുന്നതും ബജറ്റിനെ ബാധിക്കും. ട്രെൻഡുകൾക്കു പിന്നാലെ പോകുന്നതിന് പകരം ദീർഘകാല ഉപയോഗവും

സൗകര്യങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടത്. മറ്റൊന്ന് കൃത്യമായ കോൺട്രാക്ടറെ തെരെഞ്ഞെടുക്കലാണ്. കുറഞ്ഞ ചെലവാണ് എന്ന ഒറ്റ കാരണത്താൽ മാത്രം ഏതെങ്കിലും ഒരു കോൺട്രാക്ടറെ തെരെഞ്ഞെടുക്കരുത്. കുറഞ്ഞ ക്വട്ടേഷൻ പിന്നീട് ഗുണനിലവാരക്കുറവും അധിക ചെലവും സൃഷ്ടിക്കാം. മുൻപരിചയവും വിശ്വാസ്യതയും പരിശോധിച്ച ശേഷമേ കരാർ നൽകാവൂ.

രേഖകൾ അനിവാര്യം

ഭൂമിയുടെ രേഖകൾ, പെർമിറ്റുകൾ, നിയമാനുമതികൾ എന്നിവ പരിശോധിക്കാതെ പണം മുടക്കുന്നതും വലിയ അപകടമാണ്. നിയമപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ നിർമാണം നിലയ്ക്കാനും സാമ്പത്തിക നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. വീട് പണിയുമ്പോൾ നിർമാണച്ചെലവ് മാത്രമല്ല, ഭാവിയിൽ വരുന്ന മെയിന്റനൻസ്, പ്രോപ്പർട്ടി ടാക്സ്, വൈദ്യുതി, വെള്ളം തുടങ്ങിയ സ്ഥിരച്ചെലവുകളും കണക്കിലെടുക്കണം. ശരിയായ സാമ്പത്തിക പ്ലാനിങ്ങിൽ മാത്രമാണ് സ്വപ്നവീട് യഥാർത്ഥ സന്തോഷമായി കൂടി മാറുക.

Content Highlights: Building a House: Things You Need to Know Before You Start

dot image
To advertise here,contact us
dot image