എക്കോയ്ക്ക് ശേഷം അടുത്ത ചിത്രവുമായി സന്ദീപ്; കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക് പുറത്ത്

ഒരു ഫൺ ചിത്രമാകും ഇതെന്ന സൂചനകൾ ആണ് പോസ്റ്റർ നൽകുന്നത്

എക്കോയ്ക്ക് ശേഷം അടുത്ത ചിത്രവുമായി സന്ദീപ്; കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക് പുറത്ത്
dot image

സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന സിനിമയ്ക്ക് ശേഷം അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.

ഒരു ഫൺ ചിത്രമാകും ഇതെന്ന സൂചനകൾ ആണ് പോസ്റ്റർ നൽകുന്നത്. എക്കോക്ക് ശേഷം മറ്റൊരു ഹിറ്റുമായി സന്ദീപ് എത്തുമെന്നാണ് പോസ്റ്ററിന് പിന്നാലെ പലരും കുറിക്കുന്നത്. 'സൂപ്പർഹീറോ അല്ല ഇതൊരു ഫാന്റസി സിനിമയാണ്. ചിൽ ചെയ്തു കാണാൻ കഴിയുന്ന ഒരു ഫൺ ഫാന്റസി സിനിമയാണത്. കഥാപാത്രമായി എക്കോയെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല', എന്നാണ് സിനിമയെക്കുറിച്ച് സന്ദീപ് പറഞ്ഞത്. മിന്നൽ മുരളി ,ആർ ഡി എക്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണിത്.

Also Read:

cosmic samson

2026 ഒക്ടോബറിൽ സിനിമ തിയേറ്ററിലെത്തും. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.അതേസമയം, സന്ദീപിന്റെ ഒടുവിൽ റിലീസായ എക്കോ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Content Highlights: sandeep film cosmic samson first look out now

dot image
To advertise here,contact us
dot image