ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്ക് പണി കിട്ടി; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

പശ്ചിമേഷ്യന്‍ മേഖലയിലെ സാഹചര്യം മെച്ചപ്പെടാത്തതിനാല്‍ ഈ വര്‍ഷം സാധാരണയിലും ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് കമ്പനി മേധാവി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ഏകദേശം 24,000 ജീവനക്കാരുണ്ട്

ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്ക് പണി കിട്ടി; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
dot image

ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ചട്ടലംഘനങ്ങളുടെ പേരില്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. എയര്‍ ഇന്ത്യ മേധാവി കാംപ്‌ബെല്‍ വില്‍സണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലാണ് നടപടി.

air india

മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ഏകദേശം 24,000 ജീവനക്കാരുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിമാനത്തില്‍ നിന്ന് സാധനങ്ങള്‍ കടത്തിയത്, അധിക ബാഗേജ് ചാര്‍ജ് ഈടാക്കാതെ വിമാനത്തില്‍ ലഗേജ് കയറ്റാന്‍ അനുവദിച്ചത് തുടങ്ങിയ ധാര്‍മ്മിക ലംഘനങ്ങളെ തുടര്‍ന്നാണ് കുറക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

വിനോദയാത്ര സംവിധാനം ദുരുപയോഗം ചെയ്ത നൂറുകണക്കിന് ജീവനക്കാരെയും കണ്ടെത്തിയതായും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 4,000-ത്തിലധികം ജീവനക്കാര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്തതായി കമ്പനി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റുകള്‍ ചെയ്ത ജീവനക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നിലവില്‍ എയര്‍ ഇന്ത്യ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. വാര്‍ഷിക ശമ്പള വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും അനാവശ്യ ചെലവുകള്‍ കുറയ്ക്കണമെന്നും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Air india group

പശ്ചിമേഷ്യന്‍ മേഖലയിലെ സാഹചര്യം മെച്ചപ്പെടാത്തതിനാല്‍ ഈ വര്‍ഷം സാധാരണയിലും ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് കമ്പനി മേധാവി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ഗ്രൂപ്പ് 202526 സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയിലധികം നഷ്ടം നേരിട്ടേക്കുമെന്നാണ് കണക്കാക്കുന്നത്.

Content Highlights: Air India fired over 1,000 employees in three years for ethical misconduct, while the airline faces financial pressure and implements strict cost-cutting measures

dot image
To advertise here,contact us
dot image