വിദേശത്തേക്ക് താമസം മാറിയാല്‍ പിഎഫ് അക്കൗണ്ടിന് സാധുതയുണ്ടോ? എന്‍ആര്‍ഐ നിയമങ്ങള്‍ അറിയാം

ഇന്ത്യയില്‍ താമസിക്കുന്നവരെപ്പോലെ തന്നെ, എന്‍ആര്‍ഐകളും അവരുടെ പിപിഎഫ് അക്കൗണ്ട് സജീവമായി തുടരാന്‍ ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ഈ കുറഞ്ഞ തുക നിക്ഷേപിക്കാത്ത പക്ഷം അക്കൗണ്ട് നിര്‍ജീവമാകാം

വിദേശത്തേക്ക് താമസം മാറിയാല്‍ പിഎഫ് അക്കൗണ്ടിന് സാധുതയുണ്ടോ? എന്‍ആര്‍ഐ നിയമങ്ങള്‍ അറിയാം
dot image

വിദേശത്തേക്ക് താമസം മാറിയാല്‍ നിങ്ങളുടെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ന് എന്ത് സംഭവിക്കും? എന്‍ആര്‍ഐ ആണെങ്കില്‍ പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുമോ? നാട്ടിലില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് കാലാവധി കഴിയുന്നതിന് മുമ്പ് പണം അടയ്‌ക്കേണ്ടതില്ല. എന്നാല്‍, താമസ പദവി എന്‍ആര്‍ഐ ആയി മാറുമ്പോള്‍, പിഎഫ് അക്കൗണ്ട് നിയമങ്ങളില്‍ വ്യത്യാസം വരും.

ppf

ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം, എന്‍ആര്‍ഐകള്‍ക്ക് പുതിയ പിഎഫ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഇന്ത്യയില്‍ താമസക്കാരനായിരിക്കുമ്പോള്‍ ആരംഭിച്ച അക്കൗണ്ടില്‍ 15 വര്‍ഷത്തെ കാലാവധി കഴിയുന്നത് വരെ തുടരാനാകും. ഈ നിയമങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കുന്നത് പിഴ, നിയമലംഘനം, ആനുകൂല്യനഷ്ടം എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

പിഎഫ് അക്കൗണ്ട് എങ്ങനെ സജീവമായി നിലനിര്‍ത്താം?

ഇന്ത്യയില്‍ താമസിക്കുന്നവരെപ്പോലെ തന്നെ, എന്‍ആര്‍ഐകളും അവരുടെ പിപിഎഫ് അക്കൗണ്ട് സജീവമായി തുടരാന്‍ ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ഈ കുറഞ്ഞ തുക നിക്ഷേപിക്കാത്ത പക്ഷം അക്കൗണ്ട് നിര്‍ജീവമാകാം. തുടര്‍ന്ന് പിഴ അടച്ച് നിശ്ചിത നടപടികള്‍ പൂര്‍ത്തിയാക്കി അത് വീണ്ടും സജീവമാക്കണം.

എന്‍ആര്‍ഐ ആകുന്നതിന് മുമ്പ് ആരംഭിച്ച പിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷത്തെ ആദ്യ കാലാവധിക്കിടെ നിക്ഷേപം തുടരാം. പക്ഷേ, ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരെ പോലെ കാലാവധി നീട്ടാന്‍ എന്‍ആര്‍ഐകള്‍ക്ക് സാധിക്കില്ല. പിഎഫിന് 7.1 ശതമാനമാണ് വാര്‍ഷിക പലിശ. ഈ പലിശ സര്‍ക്കാര്‍ മൂന്നുമാസംതോറും പുനഃപരിശോധിക്കുകയും വര്‍ഷം തോറും കൂട്ടു പലിശയും ലഭിക്കുന്നു.

അക്കൗണ്ട് മെച്യുരിറ്റി കഴിഞ്ഞാല്‍ എത്ര തുക ?

പിപിഎഫ് അക്കൗണ്ട് മെച്വേഡ് ആകുമ്പോള്‍, അതിലെ മുഴുവന്‍ തുകയും എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. പിഎഫ് തുക നേരിട്ട് വിദേശത്തേക്ക് മാറ്റാന്‍ സാധിക്കില്ല.

provident fund

എന്നാല്‍ ആര്‍ബിഐ നിയമങ്ങള്‍ പ്രകാരം, എന്‍ആര്‍ഒ അക്കൗണ്ടില്‍ നിന്നുള്ള തുക ആവശ്യമായ നികുതി അടച്ച ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) വരെ വിദേശത്തേക്ക് അയക്കാം.

ഒരു വ്യക്തി എന്‍ആര്‍ഐ ആകുമ്പോള്‍, ബാങ്കിനെ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തെ താമസ പദവി മാറ്റത്തെക്കുറിച്ച് അറിയിക്കണം. തുടര്‍ന്ന് ബാങ്ക് നിലവിലുള്ള സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ട് ആക്കി മാറ്റും. ഇന്ത്യയില്‍ നിന്നുള്ള വാടക, ഡിവിഡന്‍ഡ്, പെന്‍ഷന്‍, നിക്ഷേപ മെച്യുരിറ്റി തുക തുടങ്ങിയ വരുമാനങ്ങള്‍ ഫെമ, ആര്‍ബിഐനിയമങ്ങള്‍ പാലിച്ച് കൈകാര്യം ചെയ്യുന്നതിനാണ് ഇത്.

നികുതി ആനുകൂല്യങ്ങളും നിക്ഷേപ പരിധിയും

ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇതേ പരിധി എന്‍ആര്‍ഐകള്‍ക്കും ബാധകമാണ്. പിപിഎഫ് ഇന്ത്യയിലെ ഏറ്റവും നല്ല നികുതി രഹിത നിക്ഷേപ പദ്ധതികളില്‍ ഒന്നാണ്. നിക്ഷേപിച്ച തുകക്ക് സെക്ഷന്‍ 80ഇ പ്രകാരം നികുതി ഇളവ് ലഭിക്കും. ലഭിക്കുന്ന പലിശയ്ക്കും നികുതിയില്ല. അവസാനം ലഭിക്കുന്ന മെച്യുരിറ്റി തുകയും നികുതിയില്ലാതെ ലഭിക്കും.

Content Highlights: NRIs can continue their existing PPF account until maturity by maintaining the minimum annual deposit, but extension beyond 15 years is not allowed under current rules

dot image
To advertise here,contact us
dot image