5 വർഷം വൈകി തുടങ്ങുന്ന എസ് ഐ പി കോടികളുടെ നഷ്ടം ഉണ്ടാക്കിയേക്കാം, നിക്ഷേപം ഇന്ന് തുടങ്ങിയാലോ?

നിങ്ങൾ നൽകുന്ന ഏറ്റവും വലിയ നിക്ഷേപം പണമല്ല, മറിച്ച് സമയമാണ്

5 വർഷം വൈകി തുടങ്ങുന്ന എസ് ഐ പി കോടികളുടെ നഷ്ടം ഉണ്ടാക്കിയേക്കാം, നിക്ഷേപം ഇന്ന് തുടങ്ങിയാലോ?
dot image

ഓരോ മാസവും നിശ്ചിത തുക കൃത്യമായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അല്ലെങ്കിൽ  സിപ്. ബാങ്കിലെ ആർ.ഡി  പോലെ ലളിതമായി കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാൻ ഇത് സഹായിക്കുന്നു. ദീർഘകാല നിക്ഷേപത്തിലൂടെ കോമ്പൗണ്ടിംഗ് ലാഭം നേടാനും വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും.

നിങ്ങളുടെ റിട്ടയർമെന്റ് കാലത്തേക്ക് ഒരു വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരത്തെ നിക്ഷേപിച്ചു തുടങ്ങാം. നിക്ഷേപം തുടങ്ങാൻ അഞ്ച് വർഷം നേരത്തെ തീരുമാനിക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തെ ഏകദേശം ഇരട്ടിയായി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിനെയാണ് കോമ്പൗണ്ടിംഗ് എന്ന് പറയുന്നത്.  നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന ലാഭത്തിന് വീണ്ടും ലാഭം ലഭിക്കുന്ന രീതിയാണിത്. സമയം കൂടുന്തോറും ഈ ലാഭം ഒരു മഞ്ഞുമല പോലെ വളർന്നു വലുതാകുന്നു.

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾ പ്രതിമാസം 15,000 രൂപ വീതം 12% ലാഭം ലഭിക്കുന്ന ഒരു ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. 30 വർഷം നിക്ഷേപിച്ചാൽ നേരത്തെ തുടങ്ങിയാൽ, നിങ്ങളുടെ ആകെ നിക്ഷേപം 54 ലക്ഷം ആകും. കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 5.29 കോടി രൂപ ആയിരിക്കും. എന്നാൽ 25 വർഷം നിക്ഷേപിച്ചാൽ അതായത് 5 വർഷം വൈകി തുടങ്ങിയാൽ, നിങ്ങളുടെ ആകെ നിക്ഷേപം 45 ലക്ഷം ആയിരിക്കും. കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 2.84 കോടി രൂപയാകും.  വെറും 5 വർഷം വൈകിയപ്പോൾ നിങ്ങൾക്ക് നഷ്ടപ്പെട്ടത് ഏകദേശം 2.45 കോടി രൂപ  ആണ്.

എന്തുകൊണ്ട് നേരത്തെ തുടങ്ങണം?

  • സമയം കൂടുന്നതനുസരിച്ച് കോമ്പൗണ്ടിംഗിന്റെ വേഗത വർദ്ധിക്കുന്നു. അവസാന വർഷങ്ങളിലാണ് പണം ഏറ്റവും വേഗത്തിൽ വളരുന്നത്.
  •  നേരത്തെ തുടങ്ങിയാൽ കുറഞ്ഞ തുക കൊണ്ട് വലിയ ലക്ഷ്യങ്ങൾ നേടാം. വൈകി തുടങ്ങുന്നവർക്ക് ഇതേ തുക നേടാൻ വലിയൊരു സംഖ്യ മാസാമാസം മാറ്റിവെക്കേണ്ടി വരും.
  •  ചെറിയ പ്രായത്തിൽ തന്നെ എസ് ഐ പി തുടങ്ങുന്നത് സാമ്പത്തിക അച്ചടക്കം വളർത്താൻ സഹായിക്കും.

 നിക്ഷേപത്തിന്റെ കാര്യത്തിൽ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ നിക്ഷേപം പണമല്ല, മറിച്ച് സമയമാണ്.

Content Highlights: Starting a SIP just five years earlier can nearly double retirement savings, highlighting the immense value of time over the amount invested. Delaying a 15,000 monthly investment by five years could result in a 3 crore shortfall, demonstrating the significant cost of waiting.

dot image
To advertise here,contact us
dot image