ഡാഷ് ക്യാം, മാറ്റ് കളര്‍, അലോയ് വീല്‍; പുത്തന്‍ ലുക്കില്‍ ഗ്രാന്‍ഡ് ഐ10 വൈബ് എഡിഷന്‍, വില 7.09 ലക്ഷം

ഉയര്‍ന്ന വേരിയന്റുകളില്‍ സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും ലഭിക്കും

ഡാഷ് ക്യാം, മാറ്റ് കളര്‍, അലോയ് വീല്‍; പുത്തന്‍ ലുക്കില്‍ ഗ്രാന്‍ഡ് ഐ10 വൈബ് എഡിഷന്‍, വില 7.09 ലക്ഷം
dot image

ഹ്യുണ്ടായ് മോട്ടോര്‍സ് തങ്ങളുടെ പ്രമുഖ ഹാച്ച്ബാക്ക് മോഡലായ ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പുതിയ 'വൈബ് എഡിഷന്‍' വിപണിയില്‍ അവതരിപ്പിച്ചു. പുത്തന്‍ ഡിസൈന്‍ മാറ്റങ്ങളും അധിക ഫീച്ചറുകളുമായി എത്തുന്ന ഈ പതിപ്പിന് 7.09 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില. പുതിയ പതിപ്പില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ എഎംടി ഓപ്ഷനുകളില്‍ ലഭ്യമാണ്.

Grand i10 Nios Vibe Edition

പ്രധാന മാറ്റങ്ങളും ഫീച്ചറുകളും

  • ഡിസൈന്‍: പുറംഭാഗത്ത് കറുപ്പ് നിറത്തിലുള്ള 15 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. വാഹനത്തിനകത്ത് ചുവന്ന ഇന്‍സെര്‍ട്ടുകളോട് കൂടിയ ബ്ലാക്ക് തീമും ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലുമാണ് പ്രധാന ആകര്‍ഷണം.
  • പുതിയ നിറം: ഈ സെഗ്മെന്റിലെ ഏക മാറ്റ് ഫിനിഷ് നിറമായ ടൈറ്റന്‍ ഗ്രേ മാറ്റ് ഷേഡിലും കാര്‍ ലഭ്യമാണ്.
  • ഡാഷ് ക്യാം: ഫാക്ടറിയില്‍ തന്നെ ഘടിപ്പിച്ച ഡാഷ് ക്യാം ആണ് ഈ എഡിഷന്റെ മറ്റൊരു സവിശേഷത. ഡ്രൈവിങ്, എമര്‍ജന്‍സി, വെക്കേഷന്‍ എന്നിങ്ങനെ വിവിധ മോഡുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. കൂടാതെ മൊബൈല്‍ ആപ്പ് വഴി വിഡിയോകളും ഫോട്ടോകളും ആക്സസ് ചെയ്യാനും സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ആസ്ത വേരിയന്റിലും 11,000 രൂപ അധിക നിരക്കില്‍ ഡാഷ് ക്യാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം (ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം), ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, റിയര്‍ എസി വെന്റുകള്‍, സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ ലഭ്യമാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും ലഭിക്കും.

വിലവിവരം

വൈബ് എഡിഷന്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് (ഒ) എന്നീ ട്രിമ്മുകളില്‍ വാഹനം ലഭ്യമാണ്.
*സ്‌പോര്‍ട്‌സ് വൈബ് മാന്വല്‍ ട്രാന്‍സ്മിഷന്‍ 7.09 ലക്ഷം രൂപ
*സ്‌പോര്‍ട്‌സ് വൈബ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍: 7.61 ലക്ഷം രൂപ
*സ്‌പോര്‍ട്‌സ് (ഒ) വൈബ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍: 7.73 ലക്ഷം രൂപ

Content Highlights: Hyundai Grand i10 Nios Vibe Edition launched at Rs 7.09 with design and feature upgrades

dot image
To advertise here,contact us
dot image