എത്ര കോടി ചിലവായി ? കേരളത്തിന്റെ തിരഞ്ഞെടുപ്പ് ബജറ്റ് അറിയാം

ഇന്നലത്തെ തെരെഞ്ഞെടുപ്പ് ചെലവുകൾ  650 മുതൽ 750 കോടി വരെ രൂപ ആകുമെന്നാണ് കണക്കു കൂട്ടുന്നത്.

എത്ര കോടി ചിലവായി ? കേരളത്തിന്റെ തിരഞ്ഞെടുപ്പ് ബജറ്റ് അറിയാം
dot image

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇതിനുള്ള ചെലവ് വലിയ തോതിൽ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ്, തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചെലവ് കൂടി വരികയാണ്.  2011 ൽ  ഏകദേശ ചെലവ് 85 കോടി ആയിരുന്നു. 2016 ൽ ഏകദേശ ചെലവ്  287 കോടി രൂപയായി. 2021ൽ ഇത് 511 കോടിയിലെത്തി.ഇന്നലത്തെ തെരെഞ്ഞെടുപ്പ് ചെലവുകൾ  650 മുതൽ 750 കോടി വരെ രൂപ ആകുമെന്നാണ് കണക്കു കൂട്ടുന്നത്.

എ ഐ   നിരീക്ഷണം

 ഇത്തവണ ആദ്യമായി കേരളത്തിലെ പോളിംഗ് ബൂത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ക്യൂ നിയന്ത്രിക്കാനും തത്സമയ അലേർട്ടുകൾ നൽകാനുമായിരുന്നു ഇത്.സംസ്ഥാനത്തെ 30,495 പോളിംഗ് സ്റ്റേഷനുകളിലും തത്സമയ നിരീക്ഷണത്തിനായി  വലിയൊരു തുക ചിലവാക്കി.

ഉദ്യോഗസ്ഥ വിന്യാസം

ഏകദേശം 1.42 ലക്ഷം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും 76,000-ത്തിലധികം സുരക്ഷാ സേനാംഗങ്ങളെയും ഇത്തവണ നിയോഗിച്ചു. ഇവരുടെ അലവൻസുകൾ ചെലവ് വർദ്ധിപ്പിക്കും. വോട്ടർമാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോളിംഗ് സാമഗ്രികളുടെയും ബൂത്തുകളുടെയും എണ്ണവും വർദ്ധിച്ചു.സാങ്കേതികവിദ്യയുടെ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായതോടെ 2011-ലെ ചിലവിനേക്കാൾ ഏതാണ്ട് 8-9 മടങ്ങ് അധികമാണ് 2026-ലെ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ചിലവാക്കിയത്.

സ്ഥാനാർത്ഥികളുടെ ചെലവ് പരിധി

സർക്കാർ ചിലവാക്കുന്ന തുകയ്ക്ക് പുറമെ സ്ഥാനാർത്ഥികൾക്കും ചിലവാക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്.

നിലവിൽ കേരളത്തിലെ ഒരു നിയമസഭാ സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം വരെയാണ് ചിലവാക്കാൻ അനുവാദമുള്ളത്. പണ്ട് ഇത് വളരെ കുറവായിരുന്നു. ഉദാഹരണത്തിന് 2014-ൽ ഇത് 28 ലക്ഷമായിരുന്നു.ബാലറ്റ് പേപ്പറുകൾ, വോട്ടിംഗ് മെഷീനുകളുടെ ട്രാൻസ്പോർട്ടേഷൻ, മറ്റ് സാമഗ്രികൾ എന്നിവയുടെ ചിലവ് 2021-നേക്കാൾ 20-30% വർദ്ധിച്ചു. 2011-ൽ വെറും 85 കോടി രൂപയിൽ ഒതുങ്ങിയിരുന്ന തിരഞ്ഞെടുപ്പ് ചെലവ്, 15 വർഷങ്ങൾക്കിപ്പുറം 700 കോടിക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയുടെ ആധുനികവൽക്കരണത്തെയും സാമ്പത്തിക മാറ്റങ്ങളെയും സൂചിപ്പിക്കുന്നു.

Content Highlights : 2026 Kerala Assembly Election Expenses

dot image
To advertise here,contact us
dot image