ദീപാവലി ആയിട്ട് മുകളിലേക്കാണോ? സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

കഴിഞ്ഞ ദിവസം ഉണ്ടായ 1880 രൂപയുടെ ഇടിവിന് പിന്നാലെയാണ് സ്വർണവില ഇന്ന് കൂടിയത്

ദീപാവലി ആയിട്ട് മുകളിലേക്കാണോ? സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. പവന് 80 രൂപയുടെ വർധനവ് മാത്രമാണ് ഇന്ന് ഉണ്ടായത്. 1,05,280 രൂപയാണ് വിപണിവില. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 13160 രൂപയാണ് വിപണിവില.

കഴിഞ്ഞ ദിവസം ഉണ്ടായ 1880 രൂപയുടെ ഇടിവിന് പിന്നാലെയാണ് സ്വർണവില ഇന്ന് കൂടിയത്. നവംബർ അഞ്ചിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയിരുന്നു. 1,07,080 ആയിരുന്നു ഉയർന്ന വില.നവംബർ 1 ന് ആയിരുന്നു സ്വർണ വില 1,01,840 എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നില തൊട്ടത്. ഏകദേശം വെറും 5 ദിവസങ്ങൾ കൊണ്ട് പവന്‍ വിലയിൽ 5,000 രൂപയിലേറെ വർധനയാണ് ഉണ്ടായത് . രാജ്യാന്തര സ്വർണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Content Highlights: Gold prices in Kerala witnessed a marginal increase today. The price of one sovereign (8 grams) rose by ₹80 to ₹1,05,280, while the price per gram increased by ₹10 to ₹13,160.

dot image
To advertise here,contact us
dot image