

കൊച്ചി: പ്രതിഷേധം തടയുമ്പോള്‍ രാജ്യമാകെ ജന്തര്‍ മന്തറാകുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. രാജ്യവും തെരുവുകളും നമ്മുടേതാണ്. അവിടെ പ്രതിഷേധം ഉയരും. ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞാല്‍ ഹര് ഘര്‍ ജന്തര്‍ മന്തറാകുമെന്നും പ്രകാശ് രാജ് പറഞ്ഞു. കോഫി വിത്ത് അരുണിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
എസ്ഐആര്‍ റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൊച്ചിയില്‍ നടത്തുന്ന 'ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി' എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രകാശ് രാജ്. ഇതിനിടെയാണ് റിപ്പോര്‍ട്ടറില്‍ അതിഥിയായി എത്തിയത്. രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു പ്രകാശ് രാജ് തുടങ്ങിയത്. ചായ പേ ചര്‍ച്ച വേണ്ടെന്നും കോഫി പേ ചര്‍ച്ച മതിയെന്നും പ്രകാശ് രാജ് പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ കോക്രോച്ചുകള്‍ എന്ന് വിളിക്കുകയാണ്. ചോദ്യം ചോദിക്കുന്ന യുവാക്കളെ മര്‍ദ്ദിക്കുകയാണ്. വോട്ട് ചെയ്യാനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. രാജ്യ വ്യാപകമായി നടക്കുന്നത് വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇത് പൊളിറ്റിക്കല്‍ മൂവ്മെന്റല്ല. രാജ്യത്തെ പൗരന്മാരുടെ പോരാട്ടമാണ് സിജെപി നടത്തുന്നത്. 'നിങ്ങള്‍ക്ക് എന്നെ ആന്തോളന്‍ ജീവിയെന്നോ ദിമാഗി നക്സലെന്നോ വിളിക്കാം, എന്നാല്‍ രാജ്യത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം', പ്രകാശ് രാജ് പറഞ്ഞു.

കോളേജ് കാലഘട്ടത്തിലും പ്രതിഷേധിച്ചിരുന്നു. അവിടെ പ്രതിഷേധ മുഖമായിരുന്നു. സിനിമാ രംഗത്തേയ്ക്ക് വന്ന സാഹചര്യത്തില്‍ അവിടെ തെറ്റ് കണ്ട സാഹചര്യങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാല് ആര് എന്നുള്ള ചോദ്യം താന്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് അത് ചര്‍ച്ചയാകുന്നത്. അതാണ് തന്നെ ശ്രദ്ധേയനാക്കിയത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

മതത്തില്‍ വിശ്വസിക്കുന്നതിനോട് പ്രശ്നമില്ല. എന്നാല്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ഫാസിസ്റ്റുകളെ ചോദ്യം ചെയ്താല്‍ അവരെ ദേശവിരുദ്ധരാക്കും. രാജ്യം ഉണ്ടായത് തന്നെ പ്രതിഷേങ്ങളില്‍ നിന്നാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഉമര്‍ ഖാലിദ് വിചാരണ പോലും കൂടാതെ ജയിലില്‍ കിടക്കുന്നു. റേപ്പിസ്റ്റ് പുറത്ത് നടക്കുന്നു. നമ്മുടെ കുട്ടികളുടെ ഭാവിക്കായി ഈ ഫാസിസ്റ്റുകളെ മുന്നോട്ട് പോകാന്‍ അനുവദിക്കാന്‍ കഴിയില്ല. ഗൗരിയടക്കമുള്ളവരെ കൊല്ലുകയും ഉമര്‍ ഖാലിദിനെ പോലെയുള്ളവരെ ജയിലിലടയ്ക്കുന്നതും ഭയം സൃഷ്ടിക്കാനാണ്. താന്‍ എന്തിന് ഭയക്കണം. 'I DONT WANT TO DIE BEFORE I DIE WITH FEAR'. സമൂഹം മോശമായിരിക്കുമ്പോള്‍ സന്തോഷമായിരിക്കുന്നത് എങ്ങനെയാണെന്നും പ്രകാശ് രാജ് ചോദിച്ചു.
Content Highlights- Actor Prakash Raj commented on restrictions imposed on protests, drawing a contrast between the Har Ghar Tiranga campaign and Jantar Mantar. He warned that preventing demonstrations could lead to protests spreading across the country, turning every place into Jantar Mantar.