ഒരു പവന്‍ സ്വർണം വാങ്ങുമ്പോള്‍ നഷ്ടമാകുന്ന '11000' രൂപ? ഇന്ത്യയില്‍ സ്വർണത്തിന് വില കൂടുന്നത് എന്തുകൊണ്ട്

അന്താരാഷ്ട്ര വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,200 രൂപയാണ്

ഒരു പവന്‍ സ്വർണം വാങ്ങുമ്പോള്‍ നഷ്ടമാകുന്ന '11000' രൂപ? ഇന്ത്യയില്‍ സ്വർണത്തിന് വില കൂടുന്നത് എന്തുകൊണ്ട്
dot image

സ്വർണം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് സുരക്ഷിതമായ നിക്ഷേപ മാർഗ്ഗം എന്നതിനോടൊപ്പം തന്നെ സാംസ്കാരികപരമായി ഏറെ ഇഴയടുപ്പമുള്ള ഒരു ലോഹം കൂടിയാണ്. വിവാഹങ്ങളായാലും ഉത്സവങ്ങളായാലും സ്വർണമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പലപ്പോഴും യുഎസും യുഎഇയും പോലുള്ള വിദേശ രാജ്യങ്ങളിലെ സ്വർണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വലിയ വില വ്യത്യാസം കാണാറുണ്ട്. രാജ്യാന്തര വിപണിയേക്കാൾ ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് വില കൂടാൻ കാരണമെന്താണെന്ന് സാമ്പത്തിക-വിപണി വിദഗ്ധർ വ്യക്തമാക്കുന്ന ചില പ്രധാന കാരണങ്ങൾ നമുക്ക് പരിശോധിക്കാം.

ഇറക്കുമതി തീരുവ

ഇന്ത്യയിൽ സ്വന്തമായി സ്വർണ്ണ ഖനികൾ കാര്യമായിട്ടില്ലാത്തതിനാൽ ആവശ്യമായ സ്വർണത്തിന്റെ സിംഹഭാഗവും രാജ്യം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന സ്വർണത്തിന്മേൽ കേന്ദ്ര സർക്കാർ വലിയ തോതിൽ കസ്റ്റംസ് ഡ്യൂട്ടിയും (ഇറക്കുമതി തീരുവ) മറ്റ് നികുതികളും ചുമത്തുന്നുണ്ട്. വിദേശ വിപണിയിലെ അടിസ്ഥാന വിലയോടൊപ്പം ഈ ഉയർന്ന നികുതികൾ കൂടി ചേരുമ്പോഴാണ് ഇന്ത്യൻ വിപണിയിൽ സ്വർണവില കുതിച്ചുയരുന്നത്. നിലവില്‍ 15 ശതമാനമാണ് ഇറക്കുമതി തീരുവ. അതായത് ഒരു ലക്ഷത്തിന് 15000 രൂപ.

രൂപയും ഡോളറും തമ്മിലുള്ള മൂല്യ വ്യത്യാസം

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണം ഇറക്കുമതി ചെയ്യാനായി ഇന്ത്യ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നു. ആഗോളതലത്തിൽ സ്വർണ്ണവിലയിൽ വലിയ മാറ്റമില്ലെങ്കിൽ പോലും രൂപ ദുർബലമായാൽ ഇന്ത്യയിൽ സ്വർണവില ഓട്ടോമാറ്റിക്കായി വർദ്ധിക്കും.

ഡിമാന്‍ഡ്

ആഗോള വിപണിയിൽ നിക്ഷേപകർ ഓഹരി വിപണിയിലേക്കോ ബോണ്ടുകളിലേക്കോ തിരിയുമ്പോൾ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞേക്കാം. എന്നാൽ ഇന്ത്യയിൽ അതല്ല അവസ്ഥ. ഇവിടെ വിവാഹ സീസണുകളിലും ദീപാവലി, അക്ഷയ തൃതീയ പോലുള്ള ഉത്സവ കാലങ്ങളിലും സ്വർണ്ണത്തിന് വൻ ഡിമാൻഡാണ് അനുഭവപ്പെടാറുള്ളത്. ഈ പ്രാദേശികമായ ഉയർന്ന ഡിമാൻഡ് ആഭ്യന്തര വിപണിയിലെ വില എപ്പോഴും ഉയർന്ന നിലയിൽ നിർത്താൻ കാരണമാകുന്നു.

പ്യൂരിറ്റി

ഇന്ത്യക്കാർ സാധാരണയായി ആഭരണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നത് ഉയർന്ന ശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിലാണ്. പാശ്ചാത്യ രാജ്യങ്ങളിൽ 14 കാരറ്റോ 18 കാരറ്റോ ഒക്കെയാണ് ഫാഷൻ ആഭരണങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നത്. പ്യൂരിറ്റി കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. കൂടാതെ ഇന്ത്യൻ ആഭരണങ്ങളുടെ സങ്കീർണ്ണവും മനോഹരവുമായ രൂപകൽപ്പനയ്ക്ക് വലിയ രീതിയിൽ പണിക്കൂലിയും ജി.എസ്.ടിയും ഈടാക്കാറുണ്ട്. ഇതും ഉപഭോക്താവിലേക്ക് എത്തുമ്പോൾ വില കൂടാൻ മറ്റൊരു കാരണമാണ്.

അതായത്. ലോകവിപണിയിൽ സ്വർണത്തിന് എന്ത് വിലയായാലും ഇന്ത്യയിലെ നികുതി ഘടനയും രൂപയുടെ മൂല്യവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായുള്ള അമിത ഡിമാൻഡുമാണ് ഇവിടെ സ്വർണത്തെ കൂടുതൽ 'പൊള്ളുന്ന' ഒന്നാക്കി മാറ്റുന്നത്.

ഇന്നത്തെ വ്യത്യാസം

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,200 രൂപയ്ക്കും 11,400 രൂപയ്ക്കും ഇടയിലാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇതേ ദിവസം കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങണമെങ്കിൽ ഉപഭോക്താവ് 12,845 രൂപ നൽകേണ്ടി വരുന്നു. അതായത്, രാജ്യാന്തര വിപണിയേക്കാൾ ഏകദേശം 1,400 രൂപയിലധികം അധികമാണ് കേരളത്തിലെ ഇന്നത്തെ നിരക്ക്. പവന്‍ നിരക്കില്‍ നോക്കിയാല്‍ ഏകദേശം 11200 രൂപയുടെ വ്യത്യാസം. ഇതിനോടൊപ്പം 12% പണിക്കൂലിയും 3% ജി.എസ്.ടിയും (GST) കൂടി ചേരുമ്പോൾ പമ്പുകളിൽ നിന്ന് ആഭരണമായി ഇത് കയ്യിലെത്തുമ്പോൾ വില പിന്നെയും ഉയർന്ന് ഒരു പവന് (8 ഗ്രാം) മൊത്തം 1,18,544 രൂപയോളമായി മാറുന്നു.

Content Highlights: The actual cost of buying one pavan of gold jewellery in India can be more than ₹11,000 above the market gold price. Making charges, GST on gold and making charges, hallmarking costs, and retailer margins significantly increase the final bill, even when the underlying gold price remains unchanged.

dot image
To advertise here,contact us
dot image