

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ലെ മൂന്നാം ഗാനം പുറത്ത്. 'ഹൗസ് ഹസ്ബന്‍ഡ്' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നേരത്തെ പുറത്തു വന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനവും മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഏറെ രസകരമായ രീതിയിലാണ് 'ഹൗസ് ഹസ്ബന്‍ഡ്' എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്ന സൂചനയാണ് ലിറിക് വീഡിയോ നല്‍കുന്നത്. വിഷ്ണു വിശാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ രണ്ട് ദിവസം മുമ്പ് പുറത്ത് വരികയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.
സൂപ്പര്‍ ഹിറ്റായ ഗാട്ട കുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീര, കീര്‍ത്തി, അവരുടെ മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
ഗുസ്തി എന്ന സ്‌പോര്‍ട്‌സ്, അതിന്റെ ഭാഗമായ ആക്ഷന്‍, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നും ഇത് വരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്ലറും പോസ്റ്ററുകളുമടക്കം വ്യക്തമാകുന്നു. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
നിര്‍മ്മാണം: ഡോക്ടര്‍ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാല്‍, കോ പ്രൊഡ്യൂസേഴ്‌സ് : ശുഭ്ര, ആര്യന്‍ രമേശ്, ഇഷാന്‍ സക്‌സേന, ഛായാഗ്രഹണം: കെ.എം. ഭാസ്‌കരന്‍, സംഗീതം: ഷോണ്‍ റോള്‍ഡന്‍ , എഡിറ്റര്‍: ഭരത് വിക്രമന്‍, ആര്‍ട്ട് ഡയറക്ടര്‍: ജയചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: രുചി മുനൊത്ത്, സബ്‌ടൈറ്റില്‍: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനര്‍ : വിയാക്കി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ : സിദ്ധാര്‍ഥ് ശ്രീനിവാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആര്‍ ചന്ദ്രമോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ : ശ്രാവന്തി സായ്നാഥ്, പിആര്‍ഒ : ശബരി.
Content Highlights: The lyric video of 'House Husband' from Vishnu Vishal-Aishwarya Lekshmi's film 'Gatta Kusthi 2' is out. The film will be released in Kerala on July 3 by E4 Entertainment.