ഇന്ത്യ ഇന്ന് ഇറങ്ങുന്നു; വനിതാ ടി20 ലോകകപ്പിൽ എതിരാളികൾ ബംഗ്ലാദേശ്

രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാൻസ്ഫോർഡിൽ വച്ചാണ് അരങ്ങേറുന്നത്

ഇന്ത്യ ഇന്ന് ഇറങ്ങുന്നു; വനിതാ ടി20 ലോകകപ്പിൽ എതിരാളികൾ ബംഗ്ലാദേശ്
dot image

വനിതാ ടി20 ലോകകപ്പിൽ സെമി-ഫൈനൽ സ്വപ്നങ്ങളുമായി ഇന്ത്യയും ബംഗ്ലദേശും ഇന്ന് കളത്തിൽ. രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാൻസ്ഫോർഡിൽ വച്ചാണ് അരങ്ങേറുന്നത്. സെമി പ്രവേശനം ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

അവസാനം കളിച്ച മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോറ്റാണ് ഇന്ത്യവരുന്നത്. ആറ് വിക്കറ്റുകൾക്കായിരുന്നു അന്ന് സൗത്ത് ആഫ്രിക്ക വനിതാ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസായിരുന്നു ഇന്ത്യൻ വനിതകളുടെ അന്നത്തെ സമ്പാദ്യം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായ സ്‌മൃതി - ഷെഫാലി മികച്ച തുടക്കം ടീമിന് നൽകുണ്ഡ്. എങ്കിലും മധ്യനിരയിലേക്ക് വരുമ്പോൾ അവരുടെ പ്രകടനം ആരാധകർക്ക് ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, യസ്തിക ഭാട്ടിയ എന്നിവര്‍ക്ക് മധ്യ ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താൻ സാധിക്കാത്തത് തിരിച്ചടി നൽകുന്നുണ്ട്.

അതേസമയം, തങ്ങൾ അവസാനം കളിച്ച മത്സരത്തിൽ പാകിസ്താനെ പൂട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയുമായി കൊമ്പുകോർക്കാൻ തയ്യാറെടുക്കുന്നത്. 23 റൺസിനായിരുന്നു അന്ന് പാകിസ്താനെ ബംഗ്ലാദേശ് വനിതകൾ തകർത്തത്.

Content highlight: India to face Bangladesh in Women's T20 World Cup today

dot image
To advertise here,contact us
dot image