3000 കോടിയുടെ നിക്ഷേപം; ടയർ ഭീമന് തമിഴ്‌നാട്ടിൽ രണ്ടാമത്തെ ഫാക്ടറി; ചർച്ചകൾ തകൃതി

പുതിയ ഒരു ഫാക്ടറി കൂടി വരുന്നതോടെ തമിഴ്‌നാട്ടിൽ അപ്പോളോയുടെ നിക്ഷേപം വർധിക്കും

3000 കോടിയുടെ നിക്ഷേപം; ടയർ ഭീമന് തമിഴ്‌നാട്ടിൽ രണ്ടാമത്തെ ഫാക്ടറി; ചർച്ചകൾ തകൃതി
dot image

രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമാതാക്കളിൽ ഒരാളായ അപ്പോളോ ടയേഴ്‌സ് തമിഴ്‌നാട്ടിൽ രണ്ടാമത്തെ ഫാക്ടറി നിർമിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ചർച്ചയിലാണ് അപ്പോളോ ടയേഴ്‌സ്. ചർച്ചകൾ വിജയകരമായാൽ 3000 കോടിയുടെ നിക്ഷേപമാകും തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തുക.

നിലവിൽ തമിഴ്‌നാട്ടിലെ ഒറഗഡം എന്നയിടത്ത് അപ്പോളോയ്ക്ക് ഫാക്ടറിയുണ്ട്. പുതിയ ഒരു ഫാക്ടറി കൂടി വരുന്നതോടെ തമിഴ്‌നാട്ടിൽ അപ്പോളോയുടെ നിക്ഷേപം വർധിക്കും. തമിഴ്‌നാട്ടിലെ തെക്കൻ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും അപ്പോളോയ്ക്ക് പദ്ധതിയുണ്ട്. ഗുജറാത്ത്, ആന്ധ്ര പ്രദേശ്, കേരളം, തുടങ്ങിയിടങ്ങളിൽ എല്ലാം അപ്പോളോയ്ക്ക് ഫാക്ടറികളുണ്ട്. ഇവയെല്ലാം അവയുടെ മുഴുവൻ പ്രവർത്തന ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

അതേസമയം, ഹ്യുണ്ടായിയും തമിഴ്‌നാട്ടിൽ വലിയ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. തൂത്തുക്കുടിയിൽ ഹ്യുണ്ടായി പടുകൂറ്റൻ കപ്പൽ നിർമാണശാല നിർമിക്കും. 38000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ തമിഴ്‌നാട്ടിലെത്തുക. 15000 പേർക്ക് തൊഴിൽ ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

Also Read:

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എച്ച്ഡി കൊറിയ ഷിപ്പ്ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് കമ്പനിയുടെ ഉന്നതതല സമിതി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കണ്ടിരുന്നു. പദ്ധതിയുടെ പുരോഗമനവും അടുത്ത നടപടിക്രമങ്ങൾ എന്തെല്ലാമെന്നുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. കപ്പൽനിർമാണ ശാല നിർമിക്കുന്നത് സംബന്ധിച്ച് കമ്പനി സർക്കാരുമായി നേരത്തെത്തന്നെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.

ഔദ്യോഗിക പ്രസ്താവന പ്രകാരം, ഈ പദ്ധതി ,മറ്റ് അനുബന്ധ വ്യവസായങ്ങളിൽ വലിയ വളർച്ചയ്ക്ക് കാരണമാകും എന്നും പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതി നടത്തിപ്പിനും മറ്റും വേണ്ടി നാഷണൽ ഷിപ്പ്ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് തമിഴ്നാട് എന്ന പേരിൽ ഒരു കമ്പനി തന്നെ ആരംഭിച്ചിട്ടുണ്ട്. വി ഓ ചിദംബരനാർ പോർട്ട് അതോറിറ്റിയും സംസ്ഥാന വ്യവസായ കോർപ്പറേഷൻ അതോറിറ്റിയും കൂടിയാണ് കമ്പനി ആരംഭിച്ചത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്ന് പദ്ധതിക്ക് തത്വത്തിൽ പ്രഥമ അംഗീകാരം ലഭിച്ചു.

Content Highlights: Apollo Tyres is reportedly planning a second manufacturing facility in Tamil Nadu with a proposed investment of rs 3,000 crore, while Hyundai Motor Company is preparing a massive rs 38,000 crore shipyard project in Thoothukudi, boosting the state's position as a major industrial investment hub

dot image
To advertise here,contact us
dot image