'ഈവിള്‍സ് ഈവിള്‍സ് എന്ന് ഡെവിള്‍സ് പറയരുത്'; സ്റ്റാലിന്റെ കൈ വീശല്‍ അനുകരിച്ച് വിമര്‍ശനവുമായി വിജയ്

വിജയ് തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി

'ഈവിള്‍സ് ഈവിള്‍സ് എന്ന് ഡെവിള്‍സ് പറയരുത്'; സ്റ്റാലിന്റെ കൈ വീശല്‍ അനുകരിച്ച് വിമര്‍ശനവുമായി വിജയ്
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വൈറലായ കൈ കൊണ്ടുള്ള ആംഗ്യവും വിജയ് അനുകരിച്ചു. താന്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അഴിമതി നടത്തുന്നവരെ വെറുതെ വിടില്ലെന്നും അതിന് ഉത്തരവാദികളായവരെ പുറത്തുകൊണ്ട് വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

'ചിലര്‍ അവരുടെ രാഷ്ട്രീയ പാരമ്പര്യം ഈ വിജയ്‌യെയും സാധാരണക്കാരെയും യഥാര്‍ത്ഥ സാമൂഹ്യനീതിയുള്ള സര്‍ക്കാരിനെയും ഇകഴ്ത്തി കാട്ടാന്‍ ഉപയോഗിക്കുകയാണ്.' - ഡിഎംകെയെ നേരിട്ട് പരാമര്‍ശിക്കാതെ വിജയ് പറഞ്ഞു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രന്റെ കാലത്തെ ആരംഭിച്ചതാണതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ചുള്ള ആശങ്കകള്‍, അഴിമതി, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രി നിയമസഭയില്‍ ഉയര്‍ത്തി. വകുപ്പുതല ഫണ്ടുകള്‍ വഴിമാറ്റിയതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം വാക്ക്ഔട്ട് നടത്തുകയും ചെയ്തു. ഇതിനെയും മുഖ്യമന്ത്രി പരിഹസിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തന്ത്രത്തില്‍ മാറ്റം വരുത്തണമെന്നും ഇത് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ട്.

നേരത്തെ പ്രതിപക്ഷ നേതാവ് കുറച്ചധികം സംസാരിച്ചു. ഒരുകാര്യം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന തരത്തില്‍ അദ്ദേഹം നമ്മെ 'Evil' (തിന്മ) എന്ന വാക്ക് ഉപയോഗിച്ചു. അതിനാല്‍ ഒരു കാര്യം പറയണമെന്നാണ് എനിക്ക് തോന്നിയത്, Evils Evils(ഈവിള്‍സ്) എന്ന് Devils( ഡെവിൾസ്,ചെകുത്താന്മാര്‍) പറയാന്‍ പാടില്ല എന്നാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു ആക്ഷന്‍ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ്, സ്പീക്കറിന്റെ അനുവാദം വാങ്ങി മുമ്പ് വൈറലായ സ്റ്റാലിന്റെ ആംഗ്യം വിജയ് കാട്ടിയത്.

Content Highlights: Actor-politician Vijay criticised Tamil Nadu Chief Minister M.K. Stalin during a public address, reportedly imitating Stalin’s hand-waving gesture while making his remarks

dot image
To advertise here,contact us
dot image