ദുരിതാശ്വാസനിധിയിൽ നിന്ന് വകമാറ്റിയത് 262കോടി; കിഫ്ബിയും പെന്‍ഷൻ കമ്പനിയും ബാധ്യത; സിഎജി റിപ്പോർട്ട് സഭയിൽ

തീര്‍പ്പാക്കാത്ത കടബാധ്യത മാത്രം 3,511 കോടിയുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു

ദുരിതാശ്വാസനിധിയിൽ നിന്ന് വകമാറ്റിയത് 262കോടി; കിഫ്ബിയും പെന്‍ഷൻ കമ്പനിയും ബാധ്യത; സിഎജി റിപ്പോർട്ട് സഭയിൽ
dot image

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും വകമാറ്റിയത് 262 കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. 39,230 കോടി രൂപയാണ് ഓഫ് ബജറ്റ് കടബാധ്യത. തീര്‍പ്പാക്കാത്ത കടബാധ്യത മാത്രം 3511 കോടിയുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ ധനമാനേജ്മെന്റിലെ പാളിച്ച ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യു വരവില്‍ 0.30 ശതമാനത്തിന്റെ മാത്രമാണ് വളര്‍ച്ച. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ട്. ചെലവില്‍ 8.97 ശതമാനം കൂടുതല്‍. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: CAG Report Says ₹262 Crore Diverted from Disaster Relief Fund

dot image
To advertise here,contact us
dot image