

ജൂണ്‍ 5ലെ ആര്‍ബിഐ ധനനയ യോഗത്തില്‍ പലിശ നിരക്ക് 5.25%ല്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം വര്‍ഷാവസാനത്തോടെ പലിശനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏപ്രിലില്‍ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 3.48% ആയിരുന്നു. ഇത് ആര്‍ബിഐയുടെ 4% ലക്ഷ്യനിരക്കിനേക്കാള്‍ താഴെയായതിനാല്‍ ഉടന്‍ പലിശനിരക്ക് ഉയര്‍ത്തേണ്ട സമ്മര്‍ദ്ദം കേന്ദ്രബാങ്കിന് ഇല്ല. അതേസമയം ചില പ്രധാന ആശങ്കകള്‍ നിലനില്‍ക്കുന്നുമുണ്ട്. അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ക്രൂഡ് ഓയില്‍ വില ഏകദേശം 30% വരെ ഉയര്‍ന്നു. രൂപയുടെ മൂല്യം ഈ വര്‍ഷം ഏകദേശം 6% കുറഞ്ഞു. വിദേശ നിക്ഷേപങ്ങള്‍ കുറയാനും ഇത് ഇടയാക്കി. ഈ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഹോള്‍സെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ കുത്തനെ ഉയര്‍ന്നത്.
ഇപ്പോഴുള്ള വിലക്കയറ്റ സമ്മര്‍ദ്ദം പ്രധാനമായും വിതരണത്തില്‍ വന്ന തടസ്സം മൂലമാണെന്നും അതിനെ നിയന്ത്രിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ഫലപ്രദമാകില്ലെന്നുമാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തില്ലെന്നാണ് വിദഗ്ദരുടെ അനുമാനം.
അതേസമയം ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ ഇന്ത്യ നിരക്ക് ഉയര്‍ത്താതിരുന്നാല്‍ രൂപയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കുമോയെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്തോനേഷ്യ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ഫിലിപ്പൈന്‍സും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി.
Content Highlights: Rising oil prices, rupee weakness, and inflation risks are increasing expectations that the RBI may begin raising interest rates later this year despite holding the repo rate steady in June