20 വർഷത്തിന് ശേഷം നിങ്ങള്‍ക്ക് ‍തരും 1 കോടി രൂപ; ഇതാ കിടിലന്‍ പോസ്റ്റ് ഓഫീസ് പദ്ധതി: 10 ലക്ഷംFD, 10000RD

ആദ്യ 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ കൈവശം 38.10 ലക്ഷം രൂപ ഉണ്ടാകും

20 വർഷത്തിന് ശേഷം നിങ്ങള്‍ക്ക് ‍തരും 1 കോടി രൂപ; ഇതാ കിടിലന്‍ പോസ്റ്റ് ഓഫീസ് പദ്ധതി: 10 ലക്ഷംFD, 10000RD
അജ്മല്‍ എം കെ
1 min read|10 May 2026, 09:18 pm
dot image

വിരമിക്കുമ്പോള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ റിസ്കുകൾ എടുക്കാതെ തന്നെ ഒരു കോടി രൂപയെന്ന സ്വപ്നലക്ഷ്യത്തിൽ എത്താൻ സാധിക്കുമോ? ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഭയക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ (FD & RD) മികച്ച ഒരു റിട്ടയർമെന്റ് നിധി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

എങ്ങനെ നിക്ഷേപിക്കണം

നിലവിൽ പോസ്റ്റ് ഓഫീസ് 5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് (FD) 7.5% പലിശയും, ആർഡിക്ക് (RD) 6.7% പലിശയുമാണ് നൽകുന്നത്. 10 ലക്ഷം രൂപ കൈവശമുള്ള ഒരാൾ അത് എഫ്ഡിയിൽ നിക്ഷേപിക്കുകയും ഒപ്പം പ്രതിമാസം 10000 രൂപ ആർഡിയില്‍ ഇടുകയും ചെയ്താൽ 20 വർഷം കൊണ്ട് ഏകദേശം ഒരു കോടി രൂപ സ്വന്തമാക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്.

ആദ്യ 10 വർഷം

  • സ്ഥിരനിക്ഷേപം: 10 ലക്ഷം രൂപ 10 വർഷത്തേക്ക് നിക്ഷേപിക്കുകയും ആദ്യ 5 വർഷത്തിന് ശേഷം വീണ്ടും പുതുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക ഏകദേശം 21,02,349 രൂപയായിരിക്കും
  • ആർഡി: പ്രതിമാസം 10,000 രൂപ വീതം 10 വർഷം നിക്ഷേപിച്ചാൽ ലഭിക്കുന്നത് നിലവിലെ പലിശ പ്രകാരം 1708546 രൂപയായിരിക്കും
  • ആകെ തുക: 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ കൈവശം 38.10 ലക്ഷം രൂപ ഉണ്ടാകും.
  • post office fixed deposit, recurring deposit, retirement corpus, one crore goal investment, safe investment india, post office savings, പോസ്റ്റ് ഓഫീസ് എഫ്ഡി, റിക്കറിംഗ് ഡെപ്പോസിറ്റ്, ഒരു കോടി സാമ്പാദ്യം, വിരമിക്കൽ നിക്ഷേപം, സുരക്ഷിത നിക്ഷേപം

20 വർഷം പൂർത്തിയാകുമ്പോള്‍

  • 10 വർഷത്തിന് ശേഷം ലഭിച്ച 38.10 ലക്ഷം രൂപ വീണ്ടും 5 വർഷത്തെ കാലാവധിയിൽ രണ്ടുതവണയായി (ആകെ 10 വർഷം) എഫ്ഡിയിൽ നിക്ഷേപിക്കുക. ഒപ്പം പ്രതിമാസം 10,000 രൂപയുടെ ആർഡി തുടരുകയും വേണം.
  • കാലാവധി പൂർത്തിയാകുമ്പോള്‍ എഫ്ഡിയിൽ നിന്നുള്ള തുക: ₹80,11,832.
  • കാലാവധി പൂർത്തിയാകുമ്പോള്‍ ആർഡിയിൽ നിന്നുള്ള തുക: ₹17,08,546.
  • ആകെ ലഭിക്കുന്ന തുക: ₹97,20,378 (ഏകദേശം ഒരു കോടി രൂപ).
  • ഇവിടെ ശ്രദ്ധേയമായ കാര്യം, 20 വർഷം കൊണ്ട് നിങ്ങളുടെ കൈയ്യിൽ നിന്ന് ആകെ നിക്ഷേപിച്ചത് 34 ലക്ഷം രൂപ മാത്രമാണ് (10 ലക്ഷം ആദ്യം നിക്ഷേപിച്ച എഫ്ഡിയും, 24 ലക്ഷം രൂപ ആർഡി വഴി നൽകിയതും).

വിരമിച്ച ശേഷമുള്ള വരുമാനം

ഈ തുക (ഏകദേശം 97 ലക്ഷം) വിരമിച്ച ശേഷം 6% റിട്ടേൺ ലഭിക്കുന്ന മറ്റേതെങ്കിലും പദ്ധതിയിലേക്ക് മാറ്റുകയാണെങ്കിൽ, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) വഴി മാസം 68,700 രൂപ വീതം 20 വർഷത്തേക്ക് നിങ്ങൾക്ക് പെൻഷനായി പിൻവലിക്കാൻ സാധിക്കും.

നിക്ഷേപത്തിന് സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്കും വിപണിയിലെ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്കും ഈ രീതി ഏറ്റവും അനുയോജ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ (Inflation) മറികടക്കാൻ ഇത്തരം നിക്ഷേപങ്ങൾക്കൊപ്പം മ്യൂച്വൽ ഫണ്ടുകളോ ഇക്വിറ്റി നിക്ഷേപങ്ങളോ കൂടി ഉൾപ്പെടുത്തുന്നതാണെന്ന് മറ്റൊരു വിഭാഗം വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: A ₹10 lakh investment in a Post Office Fixed Deposit, combined with a monthly ₹10,000 contribution to a Recurring Deposit, can potentially grow to around ₹90 lakh to ₹1 crore over 20 years. The final amount depends on prevailing interest rates and whether returns remain consistent throughout the investment period.

dot image
To advertise here,contact us
dot image