'പഞ്ചാബിനെ വീണ്ടും വഞ്ചിച്ചു'; എംപിമാർ പാർട്ടി വിട്ടതിൽ ബിജെപിയെ വിമർശിച്ച് അരവിന്ദ് കെജ്‌രിവാള്‍

ബിജെപി വീണ്ടും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് കെജ്‌രിവാള്‍

'പഞ്ചാബിനെ വീണ്ടും വഞ്ചിച്ചു'; എംപിമാർ പാർട്ടി വിട്ടതിൽ  ബിജെപിയെ വിമർശിച്ച് അരവിന്ദ് കെജ്‌രിവാള്‍
dot image

ഡൽഹി: പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എംപിമാർ ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേരുന്നതിൽ പ്രതികരിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. ബിജെപി വീണ്ടും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. എക്സ് പോസ്റ്റിലൂടെയാണ് കെജ്‌രിവാൾ പ്രതികരണം നടത്തിയത്.

രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി വിട്ടതിന് പിന്നിൽ ബിജെപിയുടെ ഇടപെടലാണെന്ന് ആരോപിച്ച് രാജ്യസഭ എം പി സഞ്ജയ് സിങും രം​ഗത്തെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് ഇപ്പോൾ നടന്നതെന്നും പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കനാണ് ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് സിങ് ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചാണ് ബിജെപി ഓപ്പറേഷൻ താമര നടപ്പിലാക്കിയതെന്നും അദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അശോക് മിത്തലിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് സിങ് ബിജെപിയുടെ നീക്കങ്ങളെ കുറിച്ച് പറഞ്ഞത്.

പഞ്ചാബിലെ ജനങ്ങളെ ചതിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. എഎപി വിട്ട് ബിജെപിയിൽ ചേരുന്നവരെ പഞ്ചാബിലെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു.

രാഘവ് ഛദ്ദ അടക്കം പഞ്ചാബിലെ ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി ബന്ധം (എഎപി)ഉപേക്ഷിച്ചതായി പ്രഖ്യപിച്ചിരുന്നു. ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായാണ് പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയിൽ ചേരുന്നത്. ഇതോടെ എഎപിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. വാർത്താസമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.

Content Highlight:Kejriwal reacts to Rajya Sabha MPs from Punjab leaving Aam Aadmi Party (AAP) to join BJP

dot image
To advertise here,contact us
dot image