

ഇറാന്‍ ഇസ്രയേല്‍ യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നിട്ടും സ്വര്‍ണവിലയില്‍ ഇപ്പോഴും ഇടിവ് തുടരുകയാണ്. വിപണിയെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായതുപോലെ സ്വര്‍ണവിലയില്‍ വലിയ കയറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ സാധാരണഗതിയില്‍ സ്വര്‍ണവില കുതിച്ച് കയറാനാണ് സാധ്യത. പക്ഷേ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇക്കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. പക്ഷേ കഴിഞ്ഞ ആഴ്ചകളിലുണ്ടായ വില വര്‍ധനവ് പതിയെ സ്വര്‍ണം തിരിച്ചുകയറുന്ന അനുഭവമാണ് നല്‍കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് സ്വര്‍ണം വരും നാളുകളില്‍ തിരിച്ചുകയറുമെന്നും വില വര്‍ധിക്കുമെന്നുമാണ്. ജനുവരി 29 ന് ഒരു പവന് 1,31,160 രൂപയായിരുന്ന സ്വര്‍ണവില ഏപ്രില്‍ 4 ആയപ്പോള്‍ 1,10,680 രൂപയായി മാറിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,670 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 165 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,750 രൂപയും പവന് 70,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.18 ലക്ഷം രൂപയെങ്കിലും ചിലവ് വരും.

ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
ഉച്ചയ്ക്ക് ശേഷം - 1,12,160
ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
വൈകുന്നേരം - 1,09,240 രൂപ
ഏപ്രില്‍ 3 - 1,09,240 രൂപ
ഏപ്രില്‍ 4 - 1,10,680 രൂപ
ഏപ്രില്‍ 5 - 1,10,680 രൂപ
ഇറാനില്‍ യുഎസ്-ഇസ്രയേല്‍ അക്രമണമുണ്ടായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കുവഴിയുള്ള ഗതാഗതം നിലച്ചതും ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണവ്യാപാരം പ്രശ്‌നത്തിലായത്. ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നത് ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ മറ്റ് കറന്‍സികള്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിച്ചു. ഇതോടെ സ്വര്‍ണത്തിന്റെ വില കുറയുകയായിരുന്നു.
Content Highlights : Gold prices fall in Kerala today. Those who want to buy gold can take advantage of this opportunity.