

മാറിയും മറിഞ്ഞും സ്വര്‍ണവില. വില ഒരു ലക്ഷത്തിന് താഴെ പോയി ആഭരണപ്രേമികളെ മോഹിപ്പിച്ചുവെങ്കിലും പിന്നീടങ്ങോട്ട് സ്വര്‍ണം തിരിച്ചു കയറുകയാണ്. ഇന്നലെ മാത്രം രണ്ട് തവണയാണ് വില കുതിച്ചുയര്‍ന്നത്. ആഗോളവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരളവിപണിയിലും പ്രകടമാകുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. ഡോളര്‍ ഉപേക്ഷിച്ച് ആളുകള്‍ സ്വര്‍ണനിക്ഷേപത്തിലേക്കും ഓഹരിവിപണിയിലും ശ്രദ്ധ ചെലുത്തുന്നു എന്നതും പുതിയ മാറ്റങ്ങളാണ്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,465 രൂപയും. ഇന്നലെ ഒടുവില്‍ മാറിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 480 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 88,520 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 11,065 രൂപയും. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വെള്ളിവില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ നിരക്കില്‍ത്തന്നെയാണ് ഉള്ളത്. ഇന്നലെ രണ്ട് തവണ വില വര്‍ധിച്ച ശേഷമാണ്. ഇന്ന് നേരിയ കുറവുണ്ടായത്. ഇപ്പോഴുണ്ടാകുന്ന ചെറിയ വിലക്കുറവുകളില്‍ സന്തോഷിക്കേണ്ടതില്ല എന്നും ഇനിയും വില കുതിച്ചുയരാനാണ് സാധ്യതയയെന്നും പറയുകയാണ് വിപണി വിദഗ്ധര്‍.

Content Highlights : Gold prices in Kerala fell slightly today, March 26. Economists say no need to believe in the price drop