ഫ്‌ളിപ്കാര്‍ട്ടിന്റെ മുതലാളിയാകണോ? നടപടികള്‍ തുടങ്ങുന്നു, ഓഹരി പൊതുജനങ്ങള്‍ക്കും വാങ്ങാം

ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിലെ കരുത്തരായ ഫ്‌ളിപ്കാര്‍ട്ട്, തങ്ങളുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം

ഫ്‌ളിപ്കാര്‍ട്ടിന്റെ മുതലാളിയാകണോ? നടപടികള്‍ തുടങ്ങുന്നു, ഓഹരി പൊതുജനങ്ങള്‍ക്കും വാങ്ങാം
dot image

നമ്മളില്‍ മിക്കവരും ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ ഫ്‌ളിപ്കാര്‍ട്ട്. എന്നാല്‍ ഇനി വെറുമൊരു ഉപഭോക്താവ് എന്നതിലുപരി ഫ്‌ളിപ്കാര്‍ട്ട് എന്ന വമ്പന്‍ കമ്പനിയുടെ ലാഭവിഹിതം പറ്റുന്ന ഒരു'പങ്കാളി' ആകാന്‍ നമുക്കും അവസരം വരികയാണ്. ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിലെ കരുത്തരായ ഫ്‌ളിപ്കാര്‍ട്ട്, തങ്ങളുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെ ഇന്ത്യയുടെ ഓഹരി വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ തയ്യാറെടുക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ നീക്കം സാധാരണക്കാരായ നമുക്ക് എങ്ങനെയൊക്കെ ഗുണകരമാകുമെന്ന് നോക്കാം

flipkart

വാള്‍മാര്‍ട്ട് പിന്നില്‍

അമേരിക്കയിലെ പ്രമുഖ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളിപ്കാര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനികളിലൊന്നാണ് വാള്‍മാര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ലോകമെമ്പാടും വലിയ സൂപ്പര്‍മാര്‍ക്കറ്റുകളും കടകളുമുണ്ട്. ഇന്ത്യയില്‍ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയാണ് ഫ്‌ളിപ്കാര്‍ട്ട്. അമേരിക്കയിലോ മറ്റോ പോകാതെ നമ്മുടെ സ്വന്തം ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് ഫ്‌ളിപ്കാര്‍ട്ട് താല്പര്യപ്പെടുന്നത്.

2026 അവസാനമോ അല്ലെങ്കില്‍ 2027 തുടക്കത്തിലോ ഫ്‌ളിപ്കാര്‍ട്ട് ഓഹരികള്‍ പണിയില്‍ എത്തിയേക്കും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ അടുത്ത മാസം തന്നെ തുടങ്ങും. ബാങ്കുകളുമായും വലിയ നിക്ഷേപകരുമായും കമ്പനി ഇപ്പോള്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സാധാരണക്കാര്‍ക്ക് എന്ത് ഗുണം?

ഫ്‌ളിപ്കാര്‍ട്ട് ലാഭകരമായി വളരുമെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, ഐപിഒ വഴി ആ കമ്പനിയുടെ ചെറിയൊരു ഭാഗം (ഓഹരികള്‍) നിങ്ങള്‍ക്ക് വാങ്ങാന്‍സാധിക്കും. ഫ്‌ളിപ്കാര്‍ട്ടിനെപ്പോലെ ഒരു വലിയ കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത് നമ്മുടെ രാജ്യത്തെ ഓഹരി വിപണിക്ക് കൂടുതല്‍ കരുത്ത് പകരും. ആമസോണ്‍, മീഷോ തുടങ്ങിയ കമ്പനികളുമായുള്ള മത്സരത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ പണം കണ്ടെത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഇത്രയും കാലം നമ്മള്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി ഉടമയാകാന്‍ സാധാരണക്കാര്‍ക്ക് ഉടന്‍ അവസരം ലഭിച്ചേക്കും എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Soon, regular users of Flipkart may get a chance not just to shop online but also to become partners by sharing in the company’s profits

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us