ഹോട്ടലുകൾ പൂട്ടൽ ഭീഷിണിയിൽ, പാചകവാതകം കിട്ടാനില്ല അവശ്യ സാധന നിയമം നടപ്പിലാക്കുന്നു

പാചകവാതക വിതരണത്തിൽ തടസ്സം നേരിടുന്നത് ഇന്ത്യയിലെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

ഹോട്ടലുകൾ പൂട്ടൽ ഭീഷിണിയിൽ, പാചകവാതകം കിട്ടാനില്ല അവശ്യ സാധന നിയമം നടപ്പിലാക്കുന്നു
dot image

ഇന്ത്യയിലേക്കുള്ള പാചകവാതകത്തിന്റെ വലിയൊരു ഭാഗം വരുന്നത് വിദേശത്തുനിന്നാണ്. ഇറാൻ യുദ്ധം കാരണം കപ്പൽ ഗതാഗതവും വിതരണവും തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു. പാചകവാതക വിതരണത്തിൽ തടസ്സം നേരിടുന്നത് ഇന്ത്യയിലെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാളെ മുതൽ പലയിടങ്ങളിലും പ്രവർത്തനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മതിയായ ഗ്യാസ് ലഭിച്ചില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

no lunch meals due to gas shortage

ഗ്യാസ് ലഭ്യത കുറയുന്നതോടെ ഭക്ഷണം പാകം ചെയ്യുന്നത് തടസ്സപ്പെടുകയും പല ഹോട്ടലുകളും ഭാഗികമായോ പൂർണ്ണമായോ അടച്ചിടേണ്ടി വന്നേക്കാം.വിപണിയിൽ ഗ്യാസിന് ക്ഷാമം അനുഭവപ്പെടുന്നതോടെ ലഭ്യമായ സിലിണ്ടറുകൾക്ക് വലിയ വില നൽകേണ്ടി വരും. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകും.

അവശ്യ സാധന നിയമം

ഈ സാഹചര്യം നേരിടാൻ സർക്കാർ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ മേഖലയുടെ ആവശ്യങ്ങൾ പരിഗണിക്കുകയും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുകയുമാണ് ഈ സമിതിയുടെ ലക്ഷ്യം. ഗ്യാസ് കിട്ടാനില്ലാത്ത സാഹചര്യം മുതലെടുത്ത് സിലിണ്ടറുകൾക്ക് അമിതവില ഈടാക്കാൻ സാധ്യതയുണ്ട്. ഇത് ഹോട്ടലുകളുടെ ലാഭത്തെ ബാധിക്കും. പാചകവാതകത്തിന് ചിലവ് കൂടിയാൽ സ്വാഭാവികമായും ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും.നഗരങ്ങളിലെ വലിയ ഹോട്ടലുകളെയാണ് ഇത് ഇപ്പോൾ ബാധിച്ചു തുടങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളിൽ യുദ്ധം നീണ്ടുപോയാൽ ഇത് കേരളത്തിലെ ഹോട്ടൽ മേഖലയെയും ബാധിച്ചേക്കാം.

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും അവ എല്ലാവർക്കും കൃത്യമായി ലഭ്യമാക്കാനും സർക്കാർ ഉപയോഗിക്കുന്ന നിയമമാണ് എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് അഥവാ അത്യാവശ്യ സാധന നിയമം.ലളിതമായി പറഞ്ഞാൽ, സാധാരണക്കാരന്റെ ജീവിതത്തിന് അത്യാവശ്യമായ സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതും അമിതവില ഈടാക്കുന്നതും തടയാനാണ് ഈ നിയമം നിർമ്മിച്ചിരിക്കുന്നത്.

lpg cylinder

ചില വ്യാപാരികൾ ലാഭം കൂട്ടാനായി അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ വൻതോതിൽ സ്റ്റോക്ക് ചെയ്ത് വെക്കും (പൂഴ്ത്തിവെപ്പ്). വിപണിയിൽ ഈ സാധനങ്ങൾക്ക് ക്ഷാമം വരുമ്പോൾ അവർ അത് ഉയർന്ന വിലയ്ക്ക് വിൽക്കും. ഇത് തടയാൻ സർക്കാരിന് ഈ നിയമം വഴി സാധിക്കും.

സർക്കാരിൻറ്റെ നയം

സർക്കാർ കാലാകാലങ്ങളിൽ അവശ്യ സാധനങ്ങൾ ഉൾകൊള്ളുന്ന പട്ടിക പുതുക്കാറുണ്ട്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണകൾ,പഞ്ചസാര,ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ,പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനങ്ങൾ,മരുന്നുകൾ എന്നിവ എല്ലാം ആണ് സാധാരണയായി ഇതിൽ ഉൾപ്പെടുന്നത്.പ്രത്യേക സാഹചര്യങ്ങളിൽ (ഉദാഹരണത്തിന് കോവിഡ് സമയത്ത്) മാസ്ക്, സാനിറ്റൈസർ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

gas cylinder

ഒരു സാധനം ഈ നിയമത്തിന്റെ പരിധിയിൽ വന്നാൽ സർക്കാരിന് വില നിയന്ത്രിക്കാം. ഒരു സാധനം പരമാവധി എത്ര രൂപയ്ക്ക് വിൽക്കണം എന്ന് സർക്കാരിന് തീരുമാനിക്കാം.ഒരാൾക്ക് പരമാവധി എത്ര അളവ് സാധനം കൈവശം വെക്കാം എന്ന് നിശ്ചയിക്കാം. ആ സാധനം എത്ര ഉൽപ്പാദിപ്പിക്കണമെന്നും എവിടെയൊക്കെ വിതരണം ചെയ്യണമെന്നും ഉത്തരവിടാം.

ഈ നിയമം ലംഘിച്ച് സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ കരിഞ്ചന്തയിൽ വിൽക്കുകയോ ചെയ്താൽ കർശനമായ ശിക്ഷ ലഭിക്കും. പിഴ അടയ്‌ക്കേണ്ടി വരുന്നതിനൊപ്പം ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം.

cooking

വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയാനുള്ള സർക്കാരിന്റെ കവചമാണ് ഈ നിയമം.

ദൂരെ എവിടെയോ നടക്കുന്ന യുദ്ധം നമ്മുടെ നാട്ടിലെ ഹോട്ടലുകളിലെ അടുപ്പ് പുകയാതിരിക്കാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരെയും ഇത് വരും ദിവസങ്ങളിൽ ബാധിച്ചേക്കാം.

Content Highlights: LPG supply disruptions linked to the Iran conflict are causing cylinder shortages in Indian cities, putting hotels and restaurants under pressure

dot image
To advertise here,contact us
dot image