കുൻലുൻ ബാങ്ക് ഇറാന്റെ രക്ഷകനായത് അമേരിക്കയ്ക്ക് പിടിച്ചില്ല, ഇതും യുദ്ധത്തിന് കാരണമോ?

ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് 2012-ൽ അമേരിക്ക ഈ ചൈനീസ് ബാങ്കിനെതിരെയും ഉപരോധം ഏർപ്പെടുത്തി

കുൻലുൻ ബാങ്ക് ഇറാന്റെ രക്ഷകനായത് അമേരിക്കയ്ക്ക് പിടിച്ചില്ല, ഇതും യുദ്ധത്തിന് കാരണമോ?
dot image

സാധാരണ ഗതിയിൽ രാജ്യങ്ങൾ തമ്മിലുള്ള വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് അമേരിക്കൻ ഡോളർ ഉപയോഗിച്ചാണ്. എന്നാൽ ഇറാൻ്റെ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ, ഇറാനുമായുള്ള പണമിടപാടുകൾക്ക് ഡോളർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇവിടെയാണ് ബാങ്ക് ഓഫ് കുൻലുൻ്റെ പ്രാധാന്യം.

Xi Jinping

എന്താണ് ബാങ്ക് ഓഫ് കുൻലുൻ ചെയ്തത്?

ഈ ബാങ്ക്, ഇടപാടുകൾക്കായി ഡോളർ ഉപയോഗിച്ചില്ല. പകരം ചൈനയുടെ കറൻസിയായ യുവാനിലും, യൂറോയിലുമാണ് പണമിടപാടുകൾ നടത്തിയത്.ഒരു ബാർട്ടർ സംവിധാനം പോലെയായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ചൈന ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നു.

എണ്ണയുടെ വിലയായി ബാങ്ക് ഓഫ് കുൻലുൻ വഴി ചൈനീസ് യുവാൻ ഇറാനിലെ ബാങ്കുകൾക്ക് നൽകുന്നു.ഈ പണം ഇറാൻ പുറത്തേക്ക് കൊണ്ടുപോകുന്നതിന് പകരം, ചൈനയിൽ നിന്ന് തന്നെ യന്ത്രസാമഗ്രികളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങാൻ ഉപയോഗിക്കുന്നു.

oil loop

ഫലത്തിൽ, പണം ചൈനീസ് ബാങ്കിനുള്ളിൽ തന്നെ കറങ്ങിത്തിരിയുന്നു

ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് 2012-ൽ അമേരിക്ക ഈ ബാങ്കിനെതിരെയും ഉപരോധം ഏർപ്പെടുത്തി. ഇതോടെ അമേരിക്കൻ ബാങ്കിംഗ് സംവിധാനവുമായി സഹകരിക്കാൻ ബാങ്ക് ഓഫ് കുൻലുന് കഴിയില്ല. എന്നാൽ, ഈ ബാങ്കിന് അമേരിക്കയുമായി വലിയ ബന്ധങ്ങളില്ലാത്തതിനാലും ഡോളർ ഇടപാടുകൾ നടത്താത്തതിനാലും അമേരിക്കയുടെ ഉപരോധങ്ങൾ അവരെ കാര്യമായി ബാധിച്ചില്ല. ഇത് ചൈനയ്ക്കും ഇറാനും തടസമില്ലാതെ വ്യാപാരം തുടരാൻ വഴിയൊരുക്കി.

iran china america

ചുരുക്കത്തിൽ, അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഇറാനിൽ നിന്ന് എണ്ണ വാങ്ങാനും പകരം ചൈനീസ് ഉൽപ്പന്നങ്ങൾ ഇറാനിലേക്ക് എത്തിക്കാനും സഹായിക്കുന്ന ഒരു 'സുരക്ഷിത പാലം' പോലെയാണ് ബാങ്ക് ഓഫ് കുൻലുൻ പ്രവർത്തിക്കുന്നത്. ചൈനീസ് ബാങ്ക്, ഇറാന്റെ രക്ഷകനായത് അമേരിക്കക്ക് പിടിച്ചില്ല, ഇതും യുദ്ധത്തിന് കാരണമായി എന്ന് കരുതുന്നു.

Content Highlights : Kunlun Bank's Mystery In Beijing Behind China's Silence On The US-Iran Conflict?

dot image
To advertise here,contact us
dot image