

സിംബാബ്വെ പേസർ ബ്ലെസ്സിംഗ് മുസറബനിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയമനടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്ന് പിന്മാറി ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ചേരാനുള്ള മുസറബനിയുടെ തീരുമാനമാണ് പിസിബിയെ പ്രകോപിതരാക്കിയത്. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പകരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുസറബനിയെ ടീമിലെത്തിച്ചത്.
പാക് സൂപ്പർ ലീഗിൽ കരാര്‍ നിലനില്‍ക്കെയാണ് മുസറബനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയത്. പിഎസ്എല്ലിൽ നേരത്തെ ഇസ്ലാമാബാദ് യുണൈറ്റഡ് 11 മില്യൺ പാകിസ്താൻ ഡോളറിനാണ് മുസറബനിയെ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനിടെ കൊല്‍ക്കത്ത സമീപിച്ചതോടെ മുസറബാനി ഐപിഎല്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ഇതോടെ 29-കാരനായ മുസറബനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിസിബി പദ്ധതിയിടുന്നതായി ജിയോ സൂപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഷമർ ജോസഫിന് പകരക്കാരനായാണ് മുസറബാനി ഇസ്ലാമാബാദ് യുണൈറ്റഡിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ഐപിഎൽ 2026 ആരംഭിക്കുന്നത്.
Content Highlights: PCB To Take Legal Action Against Blessing Muzarabani After opts for IPL over PSL