
May 29, 2025
06:56 PM
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകളുമായി നയന്‍താര. തന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന തമിഴ് ജനതയോട് നയന്‍താര നന്ദിയും അറിയിച്ചിട്ടുണ്ട്. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാറില്‍ അതീവ സുന്ദരിയായാണ് നയന്‍താര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓക്സിഡൈസ്ഡ് ഇയറിങ്സും വാച്ചും മാത്രമാണ് ആക്സസറികള്‍.
ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ്. താരത്തിനും കുടുംബത്തിനും ആരാധകര്‍ ആശംസകള്‍ പങ്കുവച്ചു. നയന്‍താരയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നവരും കുറവല്ല.
Content Highlights: Nayanthara and Family celebrates Pongal