
ലോകപ്രശസ്തമായ ഗുച്ചി ബ്രാൻഡ് ആദ്യമായി ഒരുക്കിയ സാരി ധരിച്ചെത്തി, കാനിൽ തിളങ്ങുകയാണ് ആലിയ ഭട്ട്. കാനിലേക്കുള്ള ആലിയയുടെ കടന്നു വരവിനായി ഏവരും കാത്തിരിക്കുകയായിരുന്നു.
റിവിയേരയിലുണ്ടായിരുന്ന രണ്ട് ദിവസവും ആലിയ ഫാഷന്‍ ലോകത്തിന് നല്‍കിയത് മിന്നിതിളങ്ങുന്ന നിമിഷങ്ങളാണ്.
ഇറ്റാലിൻ ഫാഷൻ ഹൗസായ സ്‌കെപറാലിയുടെ ബീജ് നിറത്തിലുള്ള ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. ഈ ഓഫ്‌ഷോൾഡര്‍ ഗൗണിൽ നിറയെ ഫ്‌ളോറൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ടായിരുന്നു.
മെയ് 24ന്, 78-ാമത് കാൻ ഫെസ്റ്റിവൽ അവസാനിച്ചപ്പോൾ, ഗുച്ചിയുടെ സിഗ്നേച്ചർ ലോഗോ ആലേഖനം ചെയ്ത, സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച സാരി ധരിച്ചായിരുന്നു ആലിയ എത്തിയത്. ഈ വസ്ത്രവും, അതേപറ്റിയുള്ള ചർച്ചകളുമാണ് ഇപ്പോൾ സേഷ്യൽ മീഡിയ നിറയെ. അവസാന ദിവസം ലഹങ്ക മോഡലിലുള്ള സാരിയായിരുന്നു ആലിയ ധരിച്ചത്. പരമ്പരാഗതമായി കണ്ടുവരുന്ന സാരിയുടെ രൂപത്തിൽ നിന്ന് വ്യത്യസ്തമായി ഞൊറികളില്ലാതെയായിരുന്നു ആലിയയുടെ സാരി. ആഗോള പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ ഫാഷനിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആലിയയുടെ ഗുച്ചി സാരിയ്ക്ക് കഴിഞ്ഞു.
മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി വളരെ ബോൾഡ് മേക്കപ്പ് ആയിരുന്നു ആലിയ തിരഞ്ഞെടുത്തത്. ഷോപ്പാ ഡയമണ്ട് നെക്ലേസ് ഉപയോഗിച്ച് ആലിയ തന്റെ ലുക്ക് പൂർത്തിയാക്കി.
ലോറിയൽ പാരീസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലായിരുന്നു ഫ്രഞ്ച് റിവേറിയയിൽ ആലിയ പങ്കെടുത്തത്. ലോറിയൽ പാരീസിന്റെ 'ലൈറ്റ് ഓൺ വുമൺസ് വർത്ത്' എന്ന പരിപാടിയിൽ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ അർമാനി പ്രിവിന്റെ നേവി ബ്ലൂ നിറത്തിലുള്ള ഗൗണായിരുന്നു ആലിയ ധരിച്ചത്. നിറയെ ക്രിസ്റ്റലുകൾ തുന്നിപ്പിടിപ്പിച്ച ഗൗണിൽ അതിസുന്ദരിയായാണ് ആലിയ എത്തിയത്.
കാനിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ആലിയ ഭട്ട്. സിനിമയ്ക്കൊപ്പം ഫാഷനിലും താനൊരു താരമാണെന്ന് ഓരോ ലുക്കിലും നടി വീണ്ടും വീണ്ടും തെളിയിച്ചു. ആഗോളഫാഷനെയും ഇന്ത്യന്‍ സ്റ്റെലിനെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളുമായെത്തി സമൂഹമാധ്യമങ്ങളിലെങ്ങും തരംഗമാകാനും ആലിയ ഭട്ടിന് കഴിഞ്ഞിട്ടുണ്ട്.
Content Highlight; Alia Bhatt Shines in Gucci’s First Saree at Cannes 2025 Closing Ceremony