
കൊച്ചി: എറണാകുളം ഇടപ്പള്ളി ടോളില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് തീപിടിച്ചു. കണ്ടെയ്‌നര്‍ ട്രക്കിനാണ് തീപിടിച്ചത്. കണ്ടെയ്‌നര്‍ ട്രക്കിന്‌റെ എഞ്ചിന്‍ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്.
ട്രക്കില്‍ നിന്നും പുക ഉയര്‍ന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതോടെ വൻ അപകടമാണ് ഒഴിവായത്. ഇതിന് പിന്നാലെയാണ് തീ ആളി പടര്‍ന്നത്. എറണാകുളത്ത് നിന്നും ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തമുണ്ടായത്. മൂന്ന് ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
content highlights:Truck catches fire at Edappally toll plaza; driver jumps out; avoids major accident