
Jun 13, 2025
05:45 PM
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ക്വാളിഫയര്‍ വണ്ണില്‍ കരുത്തരായ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് വിരാട് കോഹ്‌ലിയും സംഘവും കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഇനി തങ്ങളുടെ സാലാ കപ്പിന് വേണ്ടിയുള്ള 17 വര്‍ഷത്തെ കാത്തിരിപ്പിന് ആര്‍സിബിക്ക് മുന്നില്‍ ഒരു മത്സരം വിജയിക്കേണ്ട കടമ്പ മാത്രമാണുള്ളത്. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍.
𝐓𝐇𝐄 𝐅𝐈𝐍𝐀𝐋 𝐂𝐀𝐋𝐋𝐈𝐍𝐆. 🏆
— Royal Challengers Bengaluru (@RCBTweets) May 29, 2025
Through grit, grind, and some glorious cricket, we’re into the big one! pic.twitter.com/HkidnNOJIY
പഞ്ചാബിനെതിരായ വിജയത്തിന് ശേഷം വൈകാരികമായ രംഗങ്ങളാണ് മൊഹാലി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. താരങ്ങളുടെയും ആരാധകരുടെയും ആഹ്‌ളാദ പ്രകടനങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും പങ്കാളിയും അനുഷ്‌കയും തമ്മിലുള്ള സംഭാഷണവും ഇപ്പോള്‍ വൈറലാവുകയാണ്. ഗ്യാലറിയിലിരിക്കുകയായിരുന്ന അനുഷ്‌കയോട് മത്സരം വിജയിച്ചതിന് ശേഷം ഒറ്റ മത്സരം കൂടെ എന്ന് കോഹ്‌ലി ആംഗ്യം കാണിക്കുകയാണ് ചെയ്യുന്നത്. ഇതുകണ്ട് അനുഷ്‌ക സന്തോഷംകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട്.
First thing Virat Kohli did was signal Anushka "Just 1 more now" 😭❤ pic.twitter.com/D9FLetDLqv
— Akash Kumar 𓃵 (@KumarAkash40384) May 29, 2025
From doubted to destined. RCB’s in the IPL 2025 FINAL after a lot of grit, grind and glorious cricket! 🔥👑
— Royal Challengers Bengaluru (@RCBTweets) May 29, 2025
pic.twitter.com/vohcGJzbsg
ഒന്‍പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. ആര്‍സിബിയുടെ നാലാം ഐപിഎല്‍ ഫൈനലാണിത്. ഇതിന് മുന്‍പ് 2009, 2011, 2016 വര്‍ഷങ്ങളില്‍ കലാശപ്പോരിലെത്തിയെങ്കിലും മൂന്ന് തവണയും ആര്‍സിബിക്ക് കിരീടം നഷ്ടപ്പെടുകയായിരുന്നു. 2009ല്‍ ആറ് റണ്‍സിന് ഡെക്കാന്‍ ചാര്‍ജേഴ്സിനോടും 2011ല്‍ 58 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും പരാജയപ്പെട്ട ആര്‍സിബി 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് എട്ട് റണ്‍സിനും തോല്‍വി വഴങ്ങുകയായിരുന്നു.
ഇനി കിരീടപ്പോരാട്ടത്തിലേക്കുള്ള നാലാമത്തെ വരവാണ് കോഹ്ലിപ്പടയുടേത്. ക്വാളിഫയര്‍ വണ്ണില്‍ പരാജയപ്പെട്ടെങ്കിലും പഞ്ചാബിന് ഇനിയും ഫൈനലിലെത്താനുള്ള അവസരമുണ്ട്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയിയെയാരിക്കും രണ്ടാം ക്വാളിഫയറില്‍ പഞ്ചാബിന് നേരിടേണ്ടിവരിക. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളിലൊരാളായിരിക്കും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികളായി എത്തുക. എന്തായാലും 18-ാം സീസണില്‍ വിരാട് കോഹ്ലിയും ടീമും കപ്പുയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആര്‍സിബി ആരാധകര്‍.
Content Highlights: One more win: Virat Kohli's gesture to Anushka after RCB reach IPL final goes viral