തെയുങ്ക് യുവതാരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് വിവാഹിതനാകുന്നു. താരം തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹൈദരാബാദില്‍ വച്ചു നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
'എന്റെ കാവ്യമ്മയ്ക്ക്… ജീവിതത്തിന് അതിന്റേതായ മനോഹരമായ സമയമുണ്ട്…എന്റേത്, നിന്നെ എന്റെ ലോകത്തേക്ക് കൊണ്ടുവന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, എന്നെ വിശ്വസിച്ചതിന്, എന്റെ ദിവസങ്ങളില്‍ പോസിറ്റീവിറ്റിയും സന്തോഷവും നിറച്ചതിന്, നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു. സ്നേഹത്തോടെ, നിന്റെ ശ്രീനി'- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
ഇത് വിവാഹ നിശ്ചയം എന്നതിനപ്പുറം കുടുംബാംഗങ്ങളെ അറിയിക്കുന്ന ഒരു ചടങ്ങ് മാത്രമാണെന്നും ആഘോഷങ്ങള്‍ തുടങ്ങാന്‍ പോകുന്നതെയുള്ളുവെന്നും താരം പറഞ്ഞു.ദീര്‍ഘനാളുകളായി സായ് ശ്രീനിവാസും കാവ്യയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന് ബോയപതി ശ്രീനു, അനില്‍ രവിപുടി, നടി സംയുക്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സായ് ശ്രീനിവാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം കിഷ്കിന്ധാപുരിയാണ് . ടൈസണ്‍ നായിഡു, ഹൈന്ദവ തുടങ്ങി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
Content Highlights: bellamkonda sai sreenivas engaged with kavya reddy