80 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, ഞെട്ടിച്ച ട്രാൻസ്ഫോർമേഷനുമായി ഗ്രേസ് ആന്റണി; വൈറലായി ചിത്രങ്ങൾ

'8 മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ എന്റെ മറ്റൊരു വേർഷൻ ഞാൻ കണ്ടെത്തി'

80 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, ഞെട്ടിച്ച ട്രാൻസ്ഫോർമേഷനുമായി ഗ്രേസ് ആന്റണി; വൈറലായി ചിത്രങ്ങൾ
dot image

ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്. ട്രാൻസ്ഫോർമേഷന് മുൻപും ശേഷവുമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും ഗ്രേസ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'8 മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ എന്റെ മറ്റൊരു വേർഷൻ ഞാൻ കണ്ടെത്തി. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര എളുപ്പമായിരുന്നില്ല. നിശബ്ദമായ പോരാട്ടങ്ങൾ, ഞാൻ കരഞ്ഞ ദിവസങ്ങൾ, ഞാൻ എന്നെത്തന്നെ സംശയിച്ച ദിവസങ്ങൾ, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് ഞാൻ സംശയിച്ച ദിവസങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു അത്.

പക്ഷേ പോരാട്ടത്തിനും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ എന്നിൽ ഇല്ലായിരുന്നു എന്ന് കരുതിയ ശക്തിയെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അവളെ കണ്ടെത്തി, ആത്മവിശ്വാസം തകർന്നപ്പോഴും ഉപേക്ഷിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, ഭേദപ്പെടാൻ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങൾ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വെയ്ക്കണമെന്നതിന്. നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, മുന്നോട്ട് പോകുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഓരോ കണ്ണുനീരും, എല്ലാ സംശയങ്ങളും, എല്ലാ ശ്രമങ്ങളും വിലമതിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും', ഗ്രേസിന്റെ വാക്കുകൾ. തന്റെ ട്രൈനർക്കും ഗ്രേസ് നന്ദി പറഞ്ഞിട്ടുണ്ട്.

റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ പറന്ത് പോ ആണ് അവസാനമായി തിയേറ്ററിൽ എത്തിയ ഗ്രേസ് ആന്റണി ചിത്രം. അജു വർഗീസ്, മിഥുൽ റയാൻ, അഞ്ജലി, വിജയ് യേശുദാസ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. 2025 ഫെബ്രുവരി 4 ന് റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്. നടൻ അജു വർഗീസിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് പറന്ത് പോ.

Content Highlights: Grace Antony transformation pics goes viral

dot image
To advertise here,contact us
dot image