

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച് ഐശ്വര്യ റായി നടത്തിയ പ്രസംഗത്തിലെ വാക്കുകൾ വൈറലാകുകയാണ്. മനുഷ്യര്‍ക്ക് ഒരേ ഒരു ജാതിയെ ഉള്ളൂ അത് മനുഷ്യത്വമാണെന്നും ഒരേ ഒരു മതമേ ഉള്ളൂ അത് സ്നേഹത്തിന്റെ മതമാണെന്നും ഐശ്വര്യ റായ് പറഞ്ഞു. പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു നടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ റാം മോഹന്‍ നായിഡു, കിഞ്ചാരാപു, ജി കിഷന്‍ റെഡി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു

'ഒരേ ഒരു ജാതിയെ ഉള്ളൂ - മനുഷ്യത്വം. ഒരേ ഒരു മതമേ ഉള്ളൂ - സ്നേഹത്തിന്റെ മതം. ഒരേ ഒരു ഭാഷയെ ഉള്ളൂ - ഹൃദയത്തിന്റെ ഭാഷ. ഒരേ ഒരു ദൈവമേ ഉള്ളൂ. അവൻ സർവ്വവ്യാപിയാണ്', എന്നായിരുന്നു പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം. ഈ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നത്.
സംഘപരിവാറിന്‍റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മറുപടിയായി നടിയുടെ വാക്കുകളെ കാണാന്‍ കഴിയുമെന്നാണ് ചിലര്‍ പറയുന്നത്. ഹൃദയത്തിന്‍റെ ഭാഷ എന്ന പ്രയോഗത്തെ ഹിന്ദി ഭാഷ അടിച്ചമര്‍ത്തലിനെതിരെയുള്ള വാചകമായി പോലും വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. ഐശ്വര്യ റായ് മനപൂര്‍വം പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പറഞ്ഞ കാര്യങ്ങള്‍ മോദി ശ്രദ്ധിച്ച് കേള്‍ക്കണമെന്ന് പറയുന്നവരും ഉണ്ട്. മോദിയെ മുന്നിലിരുത്തികൊണ്ട് ഇക്കാര്യങ്ങൾ പറയാൻ ചെറിയ ധെെര്യം പോരെന്നും വരെ കമന്‍റുകളുണ്ട്.

“There is only one caste
— Ankit Mayank (@mr_mayank) November 19, 2025
— Humanity
There is only one religion
— Religion of Love
There is only one language
— Language of Heart
There is only one God” ❤️
Aishwarya Rai literally destroyed BJP’s agenda infront of Modi 🫡🔥pic.twitter.com/bt5JYndDBZ https://t.co/ZLxttZ4goh
അതേസമയം, പ്രസംഗത്തിനായി പോകും മുന്‍പ് ഐശ്വര്യ റായ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ച വീഡിയോയും ഇപ്പോള്‍ വെെറലാകുന്നുണ്ട്. മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഐശ്വര്യ റായ് തന്‍റെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെ ഏറെ പുകഴ്ത്തികൊണ്ടും നടി സംസാരിച്ചിരുന്നു.
Content Highlights: Aishwarya Rai words goes viral