ശശി തരൂരിന് ഒപ്പമുള്ള സൂപ്പർ ലീഗ് കേരളയുടെ പ്രൊമോയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം വീഡിയോയുമായി ബേസിൽ ജോസഫ്. പൃഥ്വിരാജിനെയാണ് ബേസിൽ വീഡിയോയുടെ ആദ്യം വിളിക്കുന്നത്. കഴിഞ്ഞ പ്രൊമോയിൽ ശശി തരൂരിനെ വെല്ലുവിളിച്ചായിരുന്നു ബേസിലിന്റെ വീഡിയോ. തരൂരിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയ ബേസിൽ ഇത്തവണ മറുപടി നൽകാൻ സമീപിച്ചിരിക്കുന്നത് ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ പൃഥ്വിരാജിനെയാണ്. സൂപ്പർ ലീഗ് കേരളയുടെ ഈ പുതിയ പ്രൊമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇംഗ്ലീഷിൽ സംസാരിക്കാൻ പൃഥ്വിരാജിനെ വിളിച്ച ബേസിൽ ഒരു ഡിക്ഷനറിയായി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാനാണ് പറയുന്നത്. വീഡിയോയുടെ അവസാനം 'ഡ്രീമും വെക്ക് അപ്പും' എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ഗാനം ആലപിച്ചാണ് ബേസിൽ നിർത്തുന്നത്. തമാശ രൂപേണ പുറത്തിറക്കിയ മൂന്ന് പ്രൊമോ വീഡിയോസും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ. ഒക്ടോബർ 5 നാണ് തിരുവന്തപുരം കൊമ്പൻ കണ്ണൂർ വാരിയേസുമായി ഏറ്റുമുട്ടുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
കേരള ഫുട്ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ആദ്യ മത്സരം ബേസിലിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഫോഴ്സാ കൊച്ചി എഫ്.സിയും തമ്മിലാണ്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. രണ്ടാം മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മലപ്പുറം എഫ് സിയും തൃശ്ശൂർ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. വലിയ ആവേശത്തിലാണ് ഫുട്ബാൾ ആരാധകർ.
Content Highlights: Super league Kerala has released new promo of basil joseph and prithviraj