
മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്. ഇന്ന് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങുമെന്നും നാളെ ഒക്ടോബർ രണ്ടിന് ടീസർ വരുമെന്നുമാണ് വിവരം. രണ്ട് താരങ്ങളുടെയും ആരാധകർക്ക് ആവേശം നൽകുന്ന ടീസർ ആയിരിക്കും നാളെ പുറത്തിറങ്ങുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കാൻ പാട്രിയറ്റിന് കഴിയും.
The First Ever Update from #Patriot Team is unveiling tomorrow 🙌
— Cine Loco (@WECineLoco) October 1, 2025
Teaser announcement will be updated today and will be dropping by tomorrow 🤙
Hype Raiser 📈❤🔥@Mammootty @Mohanlal #MaheshNarayanan #AntoJoseph #KunchackoBoban #FahadhFaasil#SushinShyam https://t.co/AsVjfadsCR pic.twitter.com/PzoEgJjVpk
ഇന്നലെ കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ എത്തിയത് വലിയ വാർത്തയായിരുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരുന്നെങ്കിലും സിനിമയുടെ ഭാഗങ്ങൾ അടങ്ങിയ ടീസർ നാളെയാണ് ആദ്യമായി പ്രേക്ഷകർ കാണാൻ പോകുന്നത്. ഇനി മോഹൻലാൽ-മമ്മൂട്ടി കോമ്പോ സീനുകൾ കൊച്ചിയിൽ ഷൂട്ട് ചെയ്യുമെന്നാണ് വിവരം. മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം യുകെയിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അറിയിച്ചു.
ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.
Content Highlights: Mammootty Mohanlal starrer much awaited Patriot teaser release soon