ഇൻസ്റ്റഗ്രാം റീലിലെ ഇഷ്ടപ്പെട്ട ശബ്ദം ഇനി ഫോണിന്റെ റിംഗ്‌ടോൺ ആക്കാം; എങ്ങനെയെന്നല്ലേ?

ഇന്‍സ്റ്റഗ്രാമില്‍ കേട്ട ഏതെങ്കിലും രസകരമായ ഡയലോഗോ, പാട്ടിന്റെ ഭാഗമോ റിംഗ്‌ടോൺ ആക്കണമെന്ന് തോന്നിയാല്‍ അതിന് മാര്‍ഗമുണ്ട്

ഇൻസ്റ്റഗ്രാം റീലിലെ ഇഷ്ടപ്പെട്ട ശബ്ദം ഇനി ഫോണിന്റെ റിംഗ്‌ടോൺ ആക്കാം; എങ്ങനെയെന്നല്ലേ?
dot image

ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ കേള്‍ക്കുന്നത് പതിവ് റിംഗ്‌ടോണ്‍ തന്നെയാണോ? ഇന്‍സ്റ്റഗ്രാമില്‍ കേട്ട ഏതെങ്കിലും രസകരമായ ഡയലോഗോ, പാട്ടിന്റെ ഭാഗമോ, വൈറല്‍ ഓഡിയോയോ റിംഗ്‌ടോണാക്കിയാല്‍ എങ്ങനെയുണ്ടാകും?. ഇത് ചെയ്യാന്‍ വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ആവശ്യമില്ല. ഇഷ്ടപ്പെട്ട ഇന്‍സ്റ്റഗ്രാം റീലിലെ ശബ്ദം ആദ്യം ഓഡിയോ ഫയലാക്കി മാറ്റിയ ശേഷം ഫോണിന്റെ റിംഗ്‌ടോണായി സെറ്റ് ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണിലും ഇതിനുള്ള മാര്‍ഗമുണ്ട്.

ആദ്യം ചെയ്യേണ്ടത് എന്ത്?

റിംഗ്‌ടോണാക്കാന്‍ ഉദ്ദേശിക്കുന്ന റീല്‍ കണ്ടെത്തുക. റീല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ വീഡിയോ ഫോണില്‍ സേവ് ചെയ്യാം. അതിന് സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിലെ Screen Recording സൗകര്യം ഉപയോഗിച്ചും ആവശ്യമുള്ള ഭാഗം റെക്കോര്‍ഡ് ചെയ്യാം. മുഴുവന്‍ റീല്‍ തന്നെ റിംഗ്‌ടോണാക്കേണ്ട ആവശ്യമില്ല. കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന 20,30 സെക്കന്‍ഡ് ഭാഗം മാത്രം എടുത്താല്‍ മതി. വീഡിയോയില്‍ നിന്ന് ആ ഭാഗത്തെ ഓഡിയോ വേര്‍തിരിച്ച് MP3 പോലുള്ള ഓഡിയോ ഫയലായി ഫോണില്‍ സേവ് ചെയ്യണം.

Instagram Reel audio as your phone's ringtone

ആന്‍ഡ്രോയിഡ് ഫോണില്‍ റിംഗ്‌ടോണാക്കുന്നത് എങ്ങനെ?

ഓഡിയോ ഫയല്‍ ഫോണില്‍ സേവ് ചെയ്തുകഴിഞ്ഞാല്‍ അടുത്ത ഘട്ടം വളരെ ലളിതമാണ്.

  • ഫോണിലെ Settings തുറക്കുക
  • Sound & Vibration എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • തുടര്‍ന്ന് Phone Ringtone എന്നതിലേക്ക് പോകുക
  • ഫോണിന്റെ മോഡലനുസരിച്ച് Add Ringtone, My Sounds, +, Choose from files തുടങ്ങിയ ഓപ്ഷനുകളിലൊന്ന് കാണാം
  • അതില്‍ ക്ലിക്ക് ചെയ്ത് റീലില്‍ നിന്ന് തയ്യാറാക്കിയ ഓഡിയോ ഫയല്‍ തിരഞ്ഞെടുക്കുക
  • ഫയല്‍ തിരഞ്ഞെടുക്കുന്നതോടെ അത് റിംഗ്‌ടോണ്‍ ലിസ്റ്റില്‍ വരും. അത് സെലക്ട് ചെയ്ത് സേവ് ചെയ്താല്‍ മതി

ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഓഡിയോ ഫയല്‍ റിങ്‌ടോണ്‍ എന്ന ഫോള്‍ഡറിലേക്ക് മാറ്റിയാലും റിംഗ്‌ടോണ്‍ ലിസ്റ്റില്‍ അത് പ്രത്യക്ഷപ്പെടും. ഫോണ്‍ ബ്രാന്‍ഡിനനുസരിച്ച് സെറ്റിംഗ്‌സിലെ പേരുകളില്‍ ചെറിയ വ്യത്യാസമുണ്ടാകാം.

Instagram Reel audio as your phone's ringtone

ഐഫോണ്‍ ആണെങ്കില്‍ എങ്ങനെ?

ഐഫോണില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്. എന്നാല്‍ iOS 26ല്‍ ഈ പ്രക്രിയ മുന്‍പത്തേക്കാള്‍ എളുപ്പമായിട്ടുണ്ട്. 30 സെക്കന്‍ഡില്‍ താഴെയുള്ള അനുയോജ്യമായ ഓഡിയോ ഫയല്‍ ഫയല്‍സ് ആപ്പില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ചില iOS 26 ഉപകരണങ്ങളില്‍ അതില്‍ നിന്ന് നേരിട്ട് Use as Ringtone എന്ന ഓപ്ഷന്‍ ലഭിക്കും. അതിനായി ഇങ്ങനെ ചെയ്യേണ്ടതാണ്.

  • റീലില്‍ നിന്നുള്ള ആവശ്യമായ ഓഡിയോ ഫയല്‍ Files ആപ്പില്‍ സേവ് ചെയ്യുക
  • ഓഡിയോ ഫയല്‍ തുറക്കുക
  • Share ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
  • Use as Ringtone ലഭിക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുക
  • തുടര്‍ന്ന് Settings ലെ Sounds & Haptics - Ringtone എന്ന ഭാഗത്ത് പോയി പുതിയ റിംഗ്‌ടോണ്‍ തിരഞ്ഞെടുക്കാം.

ഈ ഓപ്ഷന്‍ ലഭ്യമല്ലാത്ത ഐഫോണുകളില്‍ GarageBand ഉപയോഗിച്ചും ഓഡിയോ റിംഗ്‌ടോണാക്കി മാറ്റാം. Audio ഫയല്‍ GarageBandലേക്ക് ഇംപോര്‍ട്ട് ചെയ്ത് ആവശ്യമായ ഭാഗം ട്രിം ചെയ്ത ശേഷം Ringtone Bbn Export ചെയ്യുകയാണ് ചെയ്യേണ്ടത്.

Instagram Reel audio as your phone's ringtone

ശ്രദ്ധിക്കേണ്ട ഒരു കാര്യം

ഇന്‍സ്റ്റഗ്രാമിലെ എല്ലാ റീലുകളും നേരിട്ട് MP3 ആയി സേവ് ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം നല്‍കുന്നില്ല. Save Audio എന്ന ഓപ്ഷന്‍ ലഭിച്ചാലും അത് സാധാരണയായി ഇന്‍സ്റ്റഗ്രാമിനുള്ളില്‍ ആ ശബ്ദം പിന്നീട് ഉപയോഗിക്കാനായി സേവ് ചെയ്യുന്നതാണ്. ഫോണില്‍ പ്രത്യേക MP3 ഫയല്‍ ലഭിക്കണമെന്നില്ല.

അതുപോലെ മറ്റൊരാളുടെ പാട്ടോ ഓഡിയോയോ സ്വകാര്യ ആവശ്യത്തിന് റിംഗ്‌ടോണായി ഉപയോഗിക്കുന്നതും അത് പൊതുവായി പങ്കിടുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. കോപ്പിറൈറ്റ് ഉള്ള ഉള്ളടക്കം അനുമതിയില്ലാതെ പൊതുവായോ വാണിജ്യപരമായോ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

Content Highlights: If you feel like setting an interesting line of dialogue or a snippet of a song you heard on Instagram as your ringtone, there is a way to do it.

dot image
To advertise here,contact us
dot image