'ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' അതിമനോഹരം'; അഭിനന്ദനങ്ങളുമായി ജൂനിയർ NTR, മഹേഷ് ബാബു

ജൂനിയർ എൻ ടി ആറും മഹേഷ് ബാബുവും ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഗംഭീര ചിത്രമാണെന്നും കുട്ടികൾക്കും ഫാമിലിക്കും ആസ്വദിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച എന്റെർറ്റൈനർ ആണെന്ന് അഭിപ്രായപ്പെട്ടു

'ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' അതിമനോഹരം'; അഭിനന്ദനങ്ങളുമായി ജൂനിയർ NTR, മഹേഷ് ബാബു
dot image

എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം തിയേറ്ററിലെത്താൻ ഒരു ദിവസം മാത്രമുള്ളപ്പോൾ പ്രേക്ഷകരെ ആവേശത്തിലാക്കി ഇന്ത്യയിലെ സൂപ്പർ താരങ്ങളായ ജൂനിയർ എൻ ടി ആറും മഹേഷ് ബാബുവും ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഗംഭീര ചിത്രമാണെന്നും കുട്ടികൾക്കും ഫാമിലിക്കും ആസ്വദിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച എന്റെർറ്റൈനർ ആണെന്ന് അഭിപ്രായപ്പെട്ടു.

ഡോണ്ട് ട്രബിൾ ദി ട്രബിൾ കണ്ട ശേഷം ജൂനിയർ എൻ ടി ആർ സോഷ്യൽ എക്‌സിൽ പങ്കു വച്ച പോസ്റ്റ് ഇപ്രകാരമാണ്


'ഓരോ കുട്ടിക്കും ഓരോ മാതാപിതാക്കൾക്കും, തങ്ങളുടെ ഉള്ളിൽ ഇന്നും ഒരു കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. ഫഹദ് സാർ, സൂരി എന്ന കഥാപാത്രമായി താങ്കൾ കാഴ്ചവെച്ചത് എത്ര പ്രശംസനീയമായ പ്രകടനമാണ്! അസാധ്യമായ അഭിനയമികവ്. ഓരോ ഫ്രെയിമിലും കഥാപാത്രത്തിന് ജീവൻ നൽകുന്ന താങ്കളുടെ രീതി എന്നെ ഏറെ പ്രചോദിപ്പിച്ചു. ശരിക്കും അത്ഭുതകരം!
ശശാങ്ക്, ഹൃദയസ്പർശിയായ ഒരു കഥ വളരെ വ്യക്തതയോടെയും ഊഷ്മളതയോടെയും താങ്കൾ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഇത്രയും പരിശുദ്ധമായ വികാരങ്ങൾ കൈകാര്യം ചെയ്യുക എളുപ്പമല്ല. ശശാങ്ക് യെലേട്ടി, താങ്കളുടെ ആദ്യ സംവിധാന സംരംഭത്തിൽ അത് മനോഹരമായി ചെയ്തിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ തമ്പുരാനേ!
കൊച്ചു സാറാ, നീ എന്റെ ഹൃദയം കവർന്നു. എത്ര സ്വാഭാവികവും ജീവനുള്ളതുമായ പ്രകടനം! സിനിമ അവസാനിച്ച ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന നിഷ്കളങ്കതയോടെ ഓരോ വികാരവും നീ അവതരിപ്പിച്ചു. കാലഭൈരവയുടെ പശ്ചാത്തല സംഗീതം അസാധ്യമാണ്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ അത് കഥയെ ഉയർത്തുകയും ഈ മനോഹരമായ സിനിമയ്ക്ക് ജീവൻ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നു. മുഴുവൻ കുടുംബത്തിനും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ കണ്ടിട്ട് ഏറെ നാളായി. വൈകാരികമായ ഒരു റോളർ കോസ്റ്റർ യാത്രയായിരുന്നു ഈ ചിത്രം. പ്രത്യേകിച്ച് പോലീസ് സ്റ്റേഷൻ രംഗം മുതൽ ക്ലൈമാക്സ് വരെ… ആ വികാരം ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. നാനാ, നിങ്ങളെയോർത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. ഒക്ടോബർ 2 മുതൽ ലോകം ഈ അത്ഭുതം കാണുന്നതിനായി കാത്തിരിക്കുന്നു'.

മഹേഷ് ബാബുവിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ സിനിമയെക്കുറിച്ചുള്ള എക്‌സിലെ കുറിപ്പ് ഇപ്രകാരമാണ്

ഡോണ്ട് ട്രബിൾ ദി ട്രബിൾ എത്ര മനോഹരമായ, സമ്പൂർണമായ സിനിമാനുഭവം! വളരെ മികച്ച രീതിയിൽ ഒരുക്കിയ, സന്തോഷം പകരുന്ന ഒരു ചിത്രം. ഒരേസമയം ആഴത്തിൽ വിനോദിപ്പിക്കുകയും ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്നു. സിനിമയിലുടനീളം അപൂർവമായൊരു ഊഷ്മളത അനുഭവിക്കാനാകും!!! ഫഹദ് സാർ, താങ്കൾ അസാധ്യനായ ഒരു നടനാണ്. താങ്കളുടെ വളർച്ചയും പരീക്ഷണങ്ങളും ഓരോ കഥാപാത്രത്തിലൂടെയും സ്വയം പുതുക്കുന്ന രീതിയും ശരിക്കും പ്രചോദനമാണ്. ഫഹദ് സാറും നമ്മുടെ കൊച്ചുമിടുക്കി സാറയും ഒരുമിച്ച് അതിമനോഹരമാണ്. ഓരോ കഥാപാത്രവും ജീവിക്കുന്നതും ശ്വസിക്കുന്നതും അനുഭവിക്കുന്നതും നമുക്ക് കാണാനാകും!!! കാർത്തിക്, ഇതിലും മനോഹരമായൊരു തുടക്കം താങ്കൾക്ക് ലഭിക്കാനില്ല. ഈ സിനിമയ്ക്കായി താങ്കൾ നൽകിയ അധ്വാനത്തിനും സമർപ്പണത്തിനും ശേഷം ഇപ്പോൾ ആശ്വാസത്തോടെ ശ്വസിക്കാം. താങ്കളും ശോഭുവും ചേർന്ന് ശരിക്കും മനോഹരമായ ഒരു സൃഷ്ടിയാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളിരുവരെയും ഓർത്ത് ഏറെ സന്തോഷം. ശശാങ്ക്, താങ്കൾ മികച്ചൊരു ജോലിയാണ് ചെയ്തിരിക്കുന്നത്. ഈ മനോഹരമായ ലോകത്തെ ഇത്രയും മികച്ച രീതിയിൽ ഒരുമിപ്പിച്ചതിന് അഭിനന്ദനങ്ങൾ. മുഴുവൻ ടീമിനും എന്റെ സ്നേഹവും ആശംസകളും. നിങ്ങളുടെ കൈകളിൽ ഒരു മികച്ച സിനിമയുണ്ട്. ഒക്ടോബർ 2ന് ഈ അത്ഭുതം എല്ലാവരും തിയേറ്ററുകളിൽ തന്നെ ആസ്വദിക്കണം'.

റിലീസിന് ഒരു ദിവസം മുന്നേ തന്നെ സൂപ്പർ താരങ്ങൾ ചിത്രം കണ്ട ശേഷം നൽകിയ വാക്കുകളിൽ ഒരു കാര്യം വ്യക്തം "കുട്ടികൾക്ക് കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാൻ ആഘോഷിക്കാനുള്ള ചിത്രമായിരിക്കും ഡോണ്ട് ട്രബിൾ ദി ട്രബിൾ". ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ചിത്രം നാളെ മുതൽ (ഒക്ടോബർ 2) ഗാന്ധി ജയന്തി ദിനത്തിൽ ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Mahesh Babu and Junior NTR Shares their experience about fahadh movie dont trouble the trouble

dot image
To advertise here,contact us
dot image