9 ലക്ഷം ചതുരശ്ര അടിയിലായി ഹൈലൈറ്റ് ഗ്രുപ്പിന്റെ സൈബർ ടവർ; തറക്കല്ലിടൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

9 ലക്ഷം ചതുരശ്ര അടിയിലായി ഹൈലൈറ്റ് ഗ്രുപ്പിന്റെ സൈബർ ടവർ; തറക്കല്ലിടൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും
dot image

കോഴിക്കോട്: മലബാറിന്റെ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐടി സംരംഭമായ 'ഹൈലൈറ്റ് സൈബർ ടവർ' കോഴിക്കോട്ട് ഉയരുന്നു. 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ഗ്രേഡ് എ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 3-ന് കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും.

അടുത്ത വർഷങ്ങൾക്കുള്ളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ സൈബർ ടവർ.

600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഈ ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന്, മികച്ച മുന്നേറ്റം നൽകുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും.

Also Read:

"മലബാറിന്റെ പ്രാദേശിക സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി. നമ്മുടെ പ്രഗത്ഭരായ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും പുതിയ വഴികൾ തുറക്കുകയും ചെയ്യുന്നു." ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

"വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇടങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്പേസ് പൂർണ്ണമായും ലീസ് നൽകാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.

കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമ്മിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ചടങ്ങിൽ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ, എംപി എം. കെ. രാഘവൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, എംഎൽഎയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ എം. എ. റസാഖ് മാസ്റ്റർ, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫീസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക് , ഹൈലൈറ്റ് ഹോൾഡിങ്‌സ് കോർപ്പറേറ്റ് ഹെഡ് സോണൽ സതീഷ് എന്നിവർ സംബന്ധിച്ചു.

Content Highlights:Hilite Group is developing the Hilitet Cyber Tower at Kozhikode Cyberpark. The Grade A IT building will be developed on 2.5 acres with 9 lakh sq. ft. of built-up space. The project involves an investment of ₹600 crore.

dot image
To advertise here,contact us
dot image