ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ: ഉദ്ഘാടനം നിർവഹിച്ച് യുഎഇ കുരീടാവകാശി

ദുബായ്, അബുദാബി, ഫുജെെറ എന്നീ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയിൽ സർവീസ് നാളെമുതൽ ആരംഭിക്കും

ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ: ഉദ്ഘാടനം നിർവഹിച്ച് യുഎഇ കുരീടാവകാശി
dot image

ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് സ്റ്റേഷന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ചത്.

യുഎഇ പ്രസിഡൻഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇദ്ഘാടനത്തിന് മുന്നോടിയായി അബുദാബിയിൽ നിന്നും ദുബായിലേക്ക് ഇത്തിഹാദി റെയിലിൽ യാത്രചെയ്തു. യാത്രയ്ക്കിടെ ഇത്തിഹാദ് റെയിലിന്റെ പ്രവർത്തന രീതികളും യാത്രാ സൗകര്യങ്ങളും അദ്ദേഹം വിലിരുത്തി. സ്റ്റേഷനിലെത്തിയ പ്രസിഡൻഡ് പദ്ധതിയുടെ ഭാ​ഗമായി പ്രവർത്തിച്ച എൻജിനീയർമാരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.

ദുബായ്, അബുദാബി, ഫുജെെറ എന്നീ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയിൽ സർവീസ് നാളെമുതൽ (സെപ്റ്റംബർ 30) ആരംഭിക്കും. ദുബായ്-അബു​ദാബി റൂട്ടിൽ ദിവസവും അഞ്ച് സർവീസുകൾ വീതമുണ്ടാകും. കംഫർട്ട് സീറ്റുകൾക്ക് 39 ദി​ർഹം, പ്രീമിയം ക്ലാസുകൾക്ക് 109 ദിർഹം എന്നിങ്ങനെയാണ് യാത്രാനിരക്കുകൾ വരുന്നത്. ദുബായ്-ഫുജെെറ റൂട്ടിൽ 29 ദി​ർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഔദ്യോ​ഗിക ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സെെറ്റ് സ്റ്റേഷനുകളിലെ കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാണ്.

ദുബായ് മെട്രോയുടെ ജുമെെറ ​ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കാൽനടപ്പാലം വഴി മെട്രോയിലേക്ക് നേരിട്ട് എത്താനും സാധിക്കും. കൂടാതെ നോൽ കാർഡ് സംവിധാനവുമായി ഇത് സംയോജിപ്പിച്ചതിനാൽ ഒറ്റ ക്യൂആർ കോഡ് ഉപയോ​ഗിച്ച് ട്രെയിൻ, മെട്രേ, ട്രാം, ബസ് സർവീസുകളിൽ യാത്രചെയ്യാൻ സാധിക്കും. ദുബായ് ജുമെെറ ​ഗോൾഫ് എസ്റ്റേറ്റിലെ അൽ യലായീസ് സ്റ്റേഷനെയും അബുദാഹബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയുമാണ് പുതിയ സർവീസ് ബന്ധിപ്പിക്കുന്നത്. അൽ യലായീസ് സ്റ്റേഷനിലേക്ക് ദുബായ് മെട്രോ സ്റ്റേഷനില്‍ നിന്നും കാൽനടയായി എളുപ്പത്തിൽ എത്തിച്ചേരാനാകും.

Content Highlights: Dubai Crown Prince Sheikh Hamdan bin Mohammed inaugurated Etihad Rail’s Dubai Station ahead of passenger services beginning on September 30, 2026.

dot image
To advertise here,contact us
dot image