ഗൂഗിൾമാപ്പിലെ നീല വരയുടെ യഥാർഥ ഉപയോഗം എന്താണ്?; ബ്ലൂ ഡോട്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത്

ഗൂഗിള്‍ മാപ്പ് ഓണ്‍ ചെയ്ത് യാത്ര ചെയ്യുകയാണെങ്കില്‍ റൂട്ട് മാറുമ്പോള്‍ നീല വര (Blue Line) മാറിമാറി വരുന്നത് കണ്ടിട്ടില്ലേ?

ഗൂഗിൾമാപ്പിലെ നീല വരയുടെ യഥാർഥ ഉപയോഗം എന്താണ്?; ബ്ലൂ ഡോട്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത്
dot image

യാത്ര ചെയ്യുമ്പോള്‍ വഴികള്‍ കണ്ടെത്താന്‍ ആളുകള്‍ ഗൂഗിള്‍ മാപ്സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പോലും ആളുകളെ അനുവദിക്കുന്ന നിരവധി സവിശേഷതകള്‍ ഗൂഗിള്‍ മാപ്പിലുണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ വഴി കണ്ടുപിടിക്കാന്‍ ഗൂഗിള്‍മാപ്പ് ഓണ്‍ ചെയ്യുമ്പോള്‍ അതില്‍ നീല വരയുളളത്. എന്താണ് ആ നീല വരയുടെ അര്‍ഥമെന്നും എന്താണ് അതിന്റെ ഉപയോഗമെന്നും ചിന്തിച്ചിട്ടുണ്ടോ?

blue line on Google Maps

Google Maps ല്‍ ഒരു സ്ഥലത്തിന്റെ അഡ്രസ് നല്‍കി നാവിഗേഷന്‍ ആരംഭിക്കുക. ടാപ്പ് ചെയ്യുമ്പോള്‍ ഫോണിന്റെ സ്‌ക്രീനില്‍ ദൃശ്യമാകുന്ന നീല വരയിലൂടെയാണ് ഗൂഗിള്‍മാപ്പ് നിങ്ങള്‍ക്ക് വഴി കാണിച്ചുതരുന്നത്. പോകേണ്ട സ്ഥലത്തേക്കുള്ള ദൂരം, ഗതാഗതക്കുരുക്ക്, റോഡിന്റെ അവസ്ഥകള്‍, യാത്രാസമയം തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഗൂഗിള്‍മാപ്പ് വിവരങ്ങള്‍ നല്‍കുന്നത്.

Also Read:

ബ്ലൂലൈന്‍ ഇടയ്ക്കിടക്ക് മാറുന്നതിന് കാരണം

ഈ ബ്ലൂലൈന്‍ ഇടയ്ക്കിടെ റൂട്ട് മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലേ?. കാരണം ഗൂഗിള്‍മാപ്പ്‌സ് നിരന്തരം തത്സമയ ട്രാഫിക് ഡാറ്റ പരിശോധിക്കുകയും ഏറ്റവും കുറഞ്ഞ ട്രാഫിക് ഉള്ള സ്ഥലത്ത് നിന്ന് ആരംഭിക്കുന്ന പുതിയ റൂട്ട് നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഗതാഗതക്കുരുക്ക്, റോഡ് അടയ്ക്കല്‍, അപകടങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ ഗതാഗതത്തിന് കാലതാമസം നേരിടുകയാണെങ്കില്‍ ഗൂഗിള്‍മാപ്‌സ് ഉടന്‍തന്നെ പുതിയതും മെച്ചപ്പെട്ടതുമായ ഒരു റൂട്ട് നിശ്ചയിക്കും. പുതിയ റൂട്ടിന് അനുസൃതമായി ബ്ലൂ ലൈന്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

blue line on Google Maps

Also Read:

വ്യത്യസ്ത നിറങ്ങളിലുള്ള വരകളുടെ അര്‍ഥങ്ങള്‍

ഗൂഗിള്‍ മാപ്‌സ് നീല വര കാണിക്കുക മാത്രമല്ല വ്യത്യസ്ത നിറങ്ങളിലുള്ള വരകളിലൂടെ ട്രാഫിക് അവസ്ഥകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു. ഗൂഗിള്‍ മാപ്പിലെ പച്ച വര അര്‍ഥമാക്കുന്നത് ഗതാഗതം സാധാരണമാണെന്നും വാഹനങ്ങള്‍ സുഗമമായി നീങ്ങുന്നുവെന്നുമാണ്. റൂട്ടില്‍ നേരിയ ഗതാഗതമുണ്ടെന്ന് ഓറഞ്ച് വര സൂചിപ്പിക്കുന്നു. അതിനാല്‍ വേഗത ചെറുതായി കുറഞ്ഞേക്കാം. ചുവന്ന വര കൂടുതല്‍ ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്നു.

Also Read:

blue dot in google maps

എന്താണ് ബ്ലൂ ഡോട്ട്

ആളുകള്‍ ബ്ലൂ ഡോട്ടിനെയും ബ്ലൂ ലൈനിനേയും ഒന്നായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും അവ ഓരോന്നും വ്യത്യസ്ത ഉദേശ്യങ്ങള്‍ നിറവേറ്റുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബ്ലൂ ഡോട്ട് നിങ്ങള്‍ നില്‍ക്കുന്ന നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നു. അതേ സമയം നീല വര ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിങ്ങള്‍ സ്വീകരിക്കേണ്ട വഴിയെ സൂചിപ്പിക്കുന്നു.

ഗൂഗിള്‍മാപ്‌സ് ശരിയായി പ്രവര്‍ത്തിക്കാന്‍

  • സ്മാര്‍ട്ട് ഫോണിന്റെ ജിപിഎസ് ഓണാക്കി വയ്ക്കുക
  • ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥിരമായി നിലനിര്‍ത്തുക
  • ആപ്പ് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുക.
  • നീല വര മാറുകയാണെങ്കില്‍ ആ റൂട്ട് പിന്തുടര്‍ന്ന് മുന്നോട്ടുപോകാം

Content Highlights :What is the actual use of the blue line on Google Maps? What does the blue dot indicate?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image