തുടർച്ചയായി ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടി വരുന്നുണ്ടോ?; കാര്യം ഇതായിരിക്കും; എളുപ്പത്തിൽ പരിഹരിക്കാൻ വഴിയുണ്ട്

തുടര്‍ച്ചയായി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരുന്നത് ചില ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെ ലക്ഷണമാണ്.

തുടർച്ചയായി ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടി വരുന്നുണ്ടോ?; കാര്യം ഇതായിരിക്കും; എളുപ്പത്തിൽ പരിഹരിക്കാൻ വഴിയുണ്ട്
dot image

സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത്രയും അത്യാവശ്യമുള്ള ഫോണ്‍ സ്‌ളോ ആയതുകൊണ്ടും ഹാങ് ആകുന്നതുകൊണ്ടും എപ്പോഴും റീസ്റ്റാര്‍ട്ട് ചെയ്യേണ്ട അവസ്ഥ ഉണ്ടായാലോ?. അതൊരു ബുദ്ധിമുട്ട് തന്നെയായിരിക്കും അല്ലേ?. ആളുകള്‍ പലപ്പോഴും ഇതിനെ ഒരു സാധാരണ പ്രശ്നമായി തള്ളിക്കളയുകയാണ് പതിവ്. പക്ഷേ നിരന്തരം റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരുന്നത് ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മറ്റ് സാങ്കേതിക തകരാറുകളുടെ ലക്ഷണമാകാം. പല ഫോണുകളുടെ കാര്യത്തിലും ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും.

 restart the phone repeatedly

ഫോണ്‍ താഴെ വീണാലോ, വെള്ളം കയറിയാലോ, അല്ലെങ്കില്‍ ആവര്‍ത്തിച്ച് ചൂടായാലോ ആന്തരിക ഘടകങ്ങളെ ബാധിച്ചേക്കാം. പല ഫോണുകളും അമിതമായി ചൂടാകുമ്പോള്‍ യാന്ത്രികമായി ഷട്ട്ഡൗണ്‍ ആകുന്നു. പിന്നീട് റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ആന്തരിക ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. പഴയതോ തകരാറുള്ളതോ ആയ ബാറ്ററി, ചാര്‍ജിംഗ് പോര്‍ട്ടിലെ പൊടി, അല്ലെങ്കില്‍ പവര്‍ ബട്ടണില്‍ കുടുങ്ങിയ അഴുക്ക് എന്നിവയും, ചിലപ്പോള്‍ ഫോണ്‍ കവറുകള്‍ മറ്റ് ആക്‌സസറികള്‍ എന്നിവ പവര്‍ ബട്ടണില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും പ്രശ്‌നത്തിന് കാരണമാകാം.

 restart the phone repeatedly

ഒരു ഫോണിന്റെ ഒാപ്പറേറ്റിംഗ് സിസ്റ്റമോ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളോ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് സ്വയമേവ റീസ്റ്റാര്‍ട്ട് ചെയ്യപ്പെടാം. കാലഹരണപ്പെട്ട സോഫ്റ്റ് വെയര്‍, സിസ്റ്റം ഫയലിലെ പിശകുകള്‍, ആപ്പിലെ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ ആപ്പിനുളളിലെ ബഗുകള്‍ എന്നിവയും ഇതിന് കാരണമാകാം. അതുപോലെതന്നെ ഫോണിന്റെ സ്‌റ്റോറേജ് ഏതാണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഇത് സിസ്റ്റത്തിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഫോണ്‍ മന്ദഗതിയിലാവുകയും റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരികയും ചെയ്യാം.

ഇനി നിങ്ങളുടെ ഫോണിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടും ആവര്‍ത്തിച്ച് റീസ്റ്റാര്‍ട്ട് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ അതിന് കാരണം മാല്‍വെയറോ വൈറസോ ആകാം. ഈ ദോഷകരമായ പ്രോഗ്രാമുകള്‍ സിസ്റ്റത്തെ അപകടത്തിലാക്കുകയും അതിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നതിന് പുറമേ അവ ഫോണിന്റെ വേഗത, ഡാറ്റ, സുരക്ഷ എന്നിവയേയും ബാധിച്ചേക്കാം.

 restart the phone repeatedly

പ്രതിവിധി എന്ത്

  • പുതിയൊരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ അത് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
  • കൂടാതെ എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
  • ഫോണിന്റെ സ്റ്റോറേജ് നിറഞ്ഞിട്ടുണ്ടെങ്കില്‍ അനാവശ്യമായ ഫോട്ടോകള്‍, വീഡിയോകള്‍, ആപ്പുകള്‍, മറ്റ് ഫയലുകള്‍ എന്നിവ ഇല്ലാതാക്കി സ്‌പേസ് ക്ലിയറാക്കാം. ഇങ്ങനെ ചെയ്താല്‍ ഫോണ്‍ സ്‌ളോ ആകുന്നതും റീസ്റ്റാര്‍ട്ട് ചെയ്യുന്നതും ഒഴിവാക്കാം.
  • ഫോണ്‍ ഓഫാക്കിയ ശേഷം ചാര്‍ജിംഗ് പോര്‍ട്ടിനും പവര്‍ ബട്ടണിനും ചുറ്റുമുള്ള പൊടിയോ അഴുക്കോ ശ്രദ്ധാപൂര്‍വ്വം വൃത്തിയാക്കുക.
  • ഫോണ്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഫോണ്‍ കവര്‍, സ്റ്റാന്‍ഡ് അല്ലെങ്കില്‍ മറ്റ് ആക്‌സസറികള്‍ എന്നിവ കുറച്ച് സമയത്തേക്ക് നീക്കം ചെയ്യുക.
  • ഒരു മൂന്നാം കക്ഷി ആപ്പാണോ പ്രശ്‌നത്തിന് കാരണമാകുന്നതെന്ന് പരിശോധിക്കാന്‍ Android ഉപയോക്താക്കള്‍ക്ക് ഫോണ്‍ സേഫ് മോഡില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചതിന് ശേഷവും ഫോണ്‍ സ്‌ളോ ആവുകയോ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരികയോ ചെയ്യുന്നത് തുടരുകയാണെങ്കില്‍ ബാറ്ററി പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. പ്രത്യേകിച്ച് ഫോണ്‍ പഴയതാണെങ്കില്‍. ആവശ്യമെങ്കില്‍ ഫോണ്‍ ഫാക്ടറി റീസ്റ്റാര്‍ട്ട് ചെയ്യാനും കഴിയും.
അങ്ങനെ ചെയ്യും മുന്‍പ് പ്രധാനപ്പെട്ട ഡാറ്റകള്‍ ബാക്കപ്പ് ചെയ്യുന്നത് ഉറപ്പാക്കുക. പിന്നെയും പ്രശ്‌നം മാറുന്നില്ലെങ്കില്‍ ഫോണ്‍ ഒരു സര്‍വീസ് സെന്ററില്‍ കൊടുക്കുകയോ ടെക്‌നീഷ്യനെ കാണിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.

Content Highlights : Having to restart the phone repeatedly is a sign of certain hardware, software, or other technical issues.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image