നീളമുള്ള ചാര്‍ജിംഗ് കേബിള്‍ ഫോണിന്റെ ചാര്‍ജിംഗ് പതുക്കെയാക്കുമോ?

ചാര്‍ജിംഗ് കേബിളിന്റെ നീളവും വൈദ്യുതി പ്രവാഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

നീളമുള്ള ചാര്‍ജിംഗ് കേബിള്‍ ഫോണിന്റെ ചാര്‍ജിംഗ് പതുക്കെയാക്കുമോ?
dot image

ശ്രദ്ധിച്ചിട്ടുണ്ടോ?. ചില സ്മാര്‍ട്ട്ഫോണുകള്‍ക്ക് നീളമുള്ള കേബിളുള്ള ചാര്‍ജറും മറ്റു ചിലതിന് ചെറിയ കേബിളുള്ള ചാര്‍ജറും ഉള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ രണ്ട് തരത്തിലുള്ള കേബിളുകള്‍?. ഈ വ്യത്യാസമുള്ളതുകൊണ്ടുതന്നെ നീളമുള്ള കേബിള്‍ ഫോണിന്റെ ചാര്‍ജിംഗ് പതുക്കെയാക്കുമോ എന്ന സംശയം പലരിലും ഉണ്ടാക്കാറുണ്ട്.

വിദഗ്ധര്‍ പറയുന്നതനുസരിച്ച് കേബിളിന്റെ നീളം കൂടുന്നതനുസരിച്ച് വൈദ്യുത പ്രവാഹത്തിനെതിരായ പ്രതിരോധവും ചെറുതായി വര്‍ധിക്കുന്നുവെന്നാണ്. ഇത് ചാര്‍ജറില്‍നിന്ന് ഫോണിലേക്ക് നല്‍കുന്ന വൈദ്യുതിയില്‍ നേരിയ കുറവുണ്ടാക്കും. എന്നിരുന്നാലും സാധാരണ ഉപയോഗത്തില്‍ ഒന്ന് മുതല്‍ രണ്ട് സെന്റീമീറ്റര്‍ വരെ നീളമുള്ള നിലവാരമുള്ള കേബിളില്‍ ഈ വ്യത്യാസം കുറവാണ്.

mobile charging cable

ചാര്‍ജിംഗ് വേഗതയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേബിളിന്റെ ഗുണനിലവാരമാണ്. കേബിള്‍ വിലകുറഞ്ഞതാണെങ്കിലോ, നേര്‍ത്ത വയറുകള്‍ ഉള്ളതാണെങ്കിലോ അല്ലെങ്കില്‍ മോശം ഗുണനിലവാരമുള്ളതാണെങ്കിലോ അത് ഫോണിലേക്ക് ആവശ്യത്തിന് വൈദ്യുതി എത്തിക്കുന്നില്ല. തത്ഫലമായി കേബിള്‍ ചെറുതാണെങ്കില്‍പ്പോലും ഫോണ്‍ സാവധാനത്തിലേ ചാര്‍ജ് ആകുന്നുള്ളൂ.

എന്നാല്‍ വിശ്വസനീയമായ ഒരു ബ്രാന്‍ഡില്‍നിന്നുള്ള നീളമുള്ളതും ഉയര്‍ന്ന നിലവാരമുളളതുമായ ഒരു കേബിളിന് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതിനാല്‍ ഒരു കേബിളിന്റെ നീളം മാത്രം നോക്കി അത് മോശമാണെന്ന് കരുതുന്നതില്‍ അര്‍ഥമില്ല.

mobile charging cable

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ 33W, 45W, 65W അല്ലെങ്കില്‍ അതിലും ഉയര്‍ന്ന വേഗതയുള്ള ചാര്‍ജിംഗ് സവിശേഷിത ഉളളതാണെങ്കില്‍ ശരിയായ കേബിള്‍ ഉപയോഗിക്കേണ്ടതാണ്. പല ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യകള്‍ക്കും പ്രത്യേക കേബിള്‍ ആവശ്യമാണ്. ഇത്തരം കേബിള്‍ ഇല്ലെങ്കില്‍ ഫോണ്‍ അതിന്റെ പരമാവധി വേഗതയില്‍ ചാര്‍ജ് ചെയ്യുന്നില്ല. അതിനാല്‍ ചാര്‍ജറിനും ഫോണിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ശേഷികള്‍ക്കും അനുയോജ്യമായ ഒരു കേബിള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

mobile charging cable

സ്മാര്‍ട്ട് ഫോണിന് ഒരു പുതിയ ചാര്‍ജിംഗ് കേബിള്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേബിളിന് നല്ല ബില്‍ഡ് ക്വാളിറ്റി ഉണ്ടെന്നും വേഗത്തിലുള്ള ചാര്‍ജിംഗിനെയും ഡേറ്റ കൈമാറ്റത്തെയും സഹായിക്കുന്നുണ്ടെന്നും ഫോണിന്റെ ടൈപ്പ്-സി, ലൈറ്റ്‌നിംഗ് അല്ലെങ്കില്‍ മൈക്രോ യുഎസ്ബി പോര്‍ട്ടുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. അതുപോലെ നീളമുള്ള കേബിള്‍ വാങ്ങുകയാണെങ്കില്‍ ഒരു നല്ല ബ്രാന്‍ഡ് തെരഞ്ഞെടുക്കേണ്ടതുമാണ്.

Content Highlights : Will a long charging cable slow down the phone's charging? Is there any connection between the length of the charging cable and the flow of electricity?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image